TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊച്ചിയിലെ ഗ്ലൈഡര്‍ അപകടം:തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം

മട്ടാഞ്ചേരി: കൊച്ചിയില്‍ 2 നാവികര്‍ കൊല്ലപ്പെട്ട ഗ്ലൈഡര്‍ അപകടം നടന്ന സ്ഥലത്ത് ഒഴിവായതു വന്‍ ദുരന്തം. അപകട സ്ഥലത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ ഒട്ടേറെ ഇന്ധന ടാങ്കുകളുമുണ്ട്. റോഡില്‍ ഏതാനും ടാങ്കര്‍ ലോറികള്‍ നിര്‍ത്തിയിട്ടിരുന്നു. പ്രവൃത്തി ദിനങ്ങളില്‍ വാഹന ടെസ്റ്റിനായി എത്തുന്ന വാഹനങ്ങള്‍ നിരന്നു കിടക്കുന്ന ഭാഗത്താണ് ഗ്ലൈഡര്‍ വീണത്.

ഇന്നലെ അവധി ദിവസമായതിനാല്‍ റോഡില്‍‍ യാത്രക്കാര്‍ കുറവായിരുന്നു. എന്നാല്‍, എതിര്‍വശത്തുള്ള നടപ്പാതയില്‍ പ്രഭാത സവാരിക്കാരുണ്ടായിരുന്നു. മട്ടാഞ്ചേരി അസി.സ്റ്റേഷന്‍ ഓഫിസര്‍ ജി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാവിക സേനാംഗങ്ങളും പൊലീസും പരിസരവാസികളും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി

ഇന്നലെ തകര്‍ന്നു വീണ ഗ്ലൈഡറിന്റെ പഴക്കം വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ച കര്‍ണാടകയിലെ കാര്‍വാറില്‍ നാവികസേനയുടെ പവര്‍ ഹാങ് ഗ്ലൈഡര്‍ കടലില്‍ തകര്‍ന്നു വീണ് കാര്‍വാര്‍ നാവിക കേന്ദ്രത്തിലെ ക്യാപ്റ്റന്‍ മധുസൂദനന്‍ റെഡ്ഡി (56) മരിച്ചു. കൊച്ചിയില്‍ തകര്‍ന്നതും ഇതേ തരത്തില്‍ പെട്ട ഗ്ലൈഡറാണെന്നാണു വിവരം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.