TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം വാളകം പൊടിയാട്ടുവിളയിൽകോവിഡ് ബാധിച്ചു മരിച്ച രോഗിയെ സംസ്കരിക്കുന്നത് നാട്ടുകാർ തടഞ്ഞു.


കൊല്ലം വാളകം പൊടിയാട്ടുവിളയിൽകോവിഡ് ബാധിച്ചു മരിച്ച രോഗിയെ സംസ്കരിക്കുന്നത് നാട്ടുകാർ തടഞ്ഞു.
ഏറെ നേരത്തെ തർക്കത്തിനും ചർച്ചക്കും  ഒടുവിൽ രോഗിയെ ദഹിപ്പിക്കുവാൻ തീരുമാനം.
കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം അടക്കുന്നത് പ്രദേശവാസികൾ തടഞ്ഞു.
പൊടിയാട്ട് വിള ബിജു ഭവനിൽ കുട്ടിയമ്മ ജോർജ്ജ് കോവിഡ് ചികിൽസയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. തുടർന്ന്  പൊടിയാട്ടുവിള ഏ.ജി ചർച്ചിൽ മൃതദേഹം സംസ്ക്കരിക്കുവാൻ പ്രവർത്തനം തുടങ്ങിയതാണ് പ്രദേശവാസികൾ തടഞ്ഞത്. മണിക്കൂറുകളോളം വാക്കേറ്റം നടന്നു. തുടർന്ന് പഞ്ചായത്ത് , ആരോഗ്യ വകുപ്പ്, പോലീസ് എന്നിവർ സ്ഥലത്തെത്തി  കഴിഞ്ഞ ദിവസം മുതൽ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ പ്രദേശവാസികൾ മൃതദേഹം ദഹിപ്പിയ്ക്കാൻ  സമ്മതം നൽകി.
ഇത് ആദ്യം കുട്ടിയമ്മ ജോർജ്ജിന്റെ ബന്ധുക്കൾ എതിർത്തുവെങ്കിലും പിന്നീട് നടത്തിയ ചർച്ചയിൽ സമ്മതിച്ചു. ദഹിപ്പിച്ച ശേഷം അസ്ഥി സെമിത്തേരിയിൽ അടക്കം ചെയ്യാനും ധാരണയായി.
കുട്ടിയമ്മക്ക് ന്യുമോണിയ ആയി ആണ് മെഡിക്കൽ കോളേജിൽ കൊണ്ട് പോയത്‌ എന്നും കോവിഡ് ബാധിച്ചത് മെഡിക്കൽ കോളേജിൽ നിന്നാണെന്നും ഇത് ആശുപത്രിയുടെ അനാസ്ഥ ആണെന്നും  ബന്ധുക്കൾ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.