TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കറന്‍സി നോട്ടിലും മൊബൈല്‍ പ്രതലത്തിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന് പഠനം

കറന്‍സി നോട്ടിലും മൊബൈല്‍ പ്രതലത്തിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്ന് പഠനം

കറന്‍സി നോട്ടിലും ഗ്ലാസിലും സ്റ്റെയിന്‍ലെസ്സ് സ്റ്റീലിലും കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാനാവുമെന്ന് പഠനം. ഓസ്‌ട്രേലിയായിലെ നാഷണല്‍ സയന്‍സ് ഏജന്‍സിയായ സി‌എസ്‌ഐ‌ആര്‍‌ഒ നടത്തിയ പഠനത്തിലാണ് ഫ്ലൂ വൈറസിനേക്കാള്‍ കൂടുതല്‍ സമയം ഇത്തരം പ്രതലങ്ങളില്‍ കൊറോണ വൈറസിന് നിലനില്‍ക്കാന്‍ സാധിക്കുമെന്നു കണ്ടെത്തിയത്. വൈറോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 20 ഡിഗ്രി സെല്‍ഷ്യസില്‍ സാര്‍സ്-കോവ്-2 വൈറസിന് കറന്‍സി നോട്ടുകള്‍, മൊബൈല്‍ ഫോണിന്‍്റെ ഗ്ലാസ് സ്ക്രീന്‍ പോലുള്ള മിനുസമാര്‍ന്ന ഉപരിതലകളില്‍ 28 ദിവസം വരെ നിലനില്‍ക്കാന്‍ സാധിക്കും. എന്നാല്‍ ഇന്‍ഫ്ലുവന്‍സ എ വൈറസ്‌ 17 ദിവസം വരെയാണ് ഉപരിതലങ്ങളില്‍ കാണപ്പെടുന്നത്.

വിവിധ തരത്തിലുള്ള ഉപരിതലങ്ങളില്‍ വ്യത്യസ്‌ത താപനിലകളിലാണ് പരീക്ഷണം നടത്തിയത്. 20,30, 40 ഡിഗ്രി സെല്‍ഷ്യസ് താപനിലകളിലായിരുന്നു പരീക്ഷണം. പരുത്തി പോലുള്ള വസ്തുക്കളെക്കാള്‍ മിനുസമാര്‍ന്ന പ്രതലങ്ങളില്‍ വൈറസ് കൂടുതല്‍ സമയം നിലനില്‍ക്കുന്നതായി കണ്ടെത്തി. താപനില കുറവായ സാഹചര്യങ്ങളിലും സമാനമായ രീതിയില്‍ വൈറസ് കൂടുതല്‍ സമയം നിലനില്‍ക്കുന്നുണ്ട്. പ്ലാസ്റ്റിക് കറന്‍സിയെക്കാള്‍ കൂടുതല്‍ സമയം പേപ്പര്‍ നോട്ടുകളില്‍ വൈറസ് നിലനില്‍ക്കുന്നതായും കണ്ടെത്തി.

അള്‍ട്രാ വയലറ്റ് രശ്മികള്‍ ഒഴിവാക്കാന്‍ ഇരുണ്ട മുറിയിലാണ് പരീക്ഷണം സംഘടിപ്പിച്ചത്. നേരിട്ടുള്ള സൂര്യപ്രകാശത്തിന് വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ യഥാര്‍ത്ഥ ഫലം പഠനത്തില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കുറവായിരിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഷെയ്ന്‍ റിഡല്‍ വ്യക്തമാക്കി. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.