കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താൻ അഞ്ചലിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. അഞ്ചലിലെ വിവിധ സ്ഥലങ്ങളിലാണ് കളക്ടർ മിന്നൽ പരിശോധന നടത്തിയത്.
അഞ്ചലിലും പരിസര പ്രദേശങ്ങളിലും ദൈനം ദിനം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ബി. അബ്ദുൾ നാസറിൻ്റെ നേതൃത്വത്തിൻ അഞ്ചലിലും ഏറം പനയം ചേരിയടക്കമുള്ള പ്രദേശങ്ങളിലും മിന്നൽ പരിശോധനത്തിയത്.
മാസ്ക്കുകൾ കൃത്യമായി ഉപയോഗിക്കാത്തവർക്ക് നേരെയും വ്യാപാര സ്ഥാപനങ്ങളിൽ കൃത്യമായ രജിസ്റ്റുകളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്താത്തവർക്കെതിരെയും നടപടിയെടുക്കാൻ കളക്ടർ പോലീസിനും ഹെൽത്തിനും നിർദ്ദേശം നൽകി.
റൂറൽ എസ്.പി ഹരിശങ്കർ, പുനലൂർ ആർ ഡി ഒ ശശികുമർ, പുനലൂർ സി വൈ എസ് പി അനിൽ എസ് ദാസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, ഡോ: ഷെമീർ, അഞ്ചൽ സി.ഐ അനിൽ കുമാർ, എസ്.ഐ സജീർ , വില്ലേജ് ഓഫീസർ സന്താഷ് കുമാർ ,റവന്യൂ എന്നി ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം കളക്ടറെ അനുഗമിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ