*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ തടയാന്‍ ചാണകത്തില്‍ നിന്ന് ചിപ്പ്, ചാണകം എല്ലാവരേയും സംരക്ഷിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍

മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ തടയാന്‍ ചാണകത്തില്‍ നിന്ന് ചിപ്പ്, ചാണകം എല്ലാവരേയും സംരക്ഷിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍
റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവ് ചാണകത്തിനുണ്ടെന്നും, ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കതിരിയ. അതോടൊപ്പം ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു' ചിപ്പിനെയും' അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി.

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്ബോഴുള്ള റേഡിയേഷന്‍ മനുഷ്യരെ ബാധിക്കുന്നത് തടയാന്‍ ഈ ചിപ്പ് സഹായിക്കുമെന്ന് കതിരിയ അവകാശപ്പെടുന്നു. 'ചാണകം എല്ലാവരേയും സംരക്ഷിക്കും, റേഡിയേഷനെ പ്രതിരോധിക്കും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചാണക ഉത്പന്നങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ആളുകളെ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. '- അദ്ദേഹം പറഞ്ഞു.

'ഇത് റേഡിയേഷന്‍ കുറയ്ക്കുന്നതിന് മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഒരു ചിപ്പാണ്. ഫോണുകളില്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് രോഗങ്ങളില്‍ നിന്ന് നമ്മളെ സംരക്ഷിക്കും. '-അദ്ദേഹം വ്യക്തമാക്കി. മൃഗസംരക്ഷണ, ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചാണക ചിപ്പിന് 'ഗോസത്വ കവച്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ചാണകം കൊണ്ട് നിര്‍മ്മിച്ച ചിപ്പ് അവരുടെ ഫോണുകളില്‍ ഉപയോഗിക്കണമെന്ന് കതിരിയ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.