കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പഞ്ചായത്തിലെ ഒരു മേഖലയാണ് നീലാമ്മാൾ എട്ടാം വാർഡ് .ഒന്നര വയസ്സുള്ള കുഞ്ഞും നാലു വയസ്സുള്ള കുഞ്ഞും ഒന്നര മാസമുള്ള ഗർഭിണിയായ സ്ത്രീയും അടക്കം കോവിഡ് ബാധിതരായി കഴിയുന്ന സാഹചര്യമാണ് നിലവിൽ നീലാമ്മാളിൽ.
ആദ്യം നാലുപേർക്ക് ആണ് കോവിഡ് സ്ഥിതീകരിച്ചത് ആ സമയത്ത് നാലുപേരെ ഇവിടെ നിന്നും മാറ്റി കോവിഡ് മുക്തി കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്നു എങ്കിൽ കൂടുതൽ ആളുകളിലേക്ക് അസുഖം വ്യാപിക്കുന്നത് തടയാമായിരുന്നു.
അസുഖം ബാധിച്ച ഒരു കുടുംബത്തിൽ നാലുപേരും നീലമ്മാൾ കോളനിയിൽ ആണ് അതിൽ ഒന്നര മാസം ഗർഭിണിയായ സ്ത്രീയും 4 വയസ് ഉള്ള കുട്ടിയും ആണ് ഉള്ളത്.
ഒമ്പത് പേർ അടങ്ങുന്ന ഒരു കുടുംബത്തിൽ അമ്മയ്ക്കും മകനും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട് ഒരു കുടുംബത്തിൽ ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞും അടക്കം മൂന്നു പേർക്കും അസുഖം സ്വീകരിച്ചിട്ടുണ്ട് സമൂഹ വ്യാപനം രൂക്ഷമായ ഒരു മേഖലയിലാണ് ഇന്ന് കൊല്ലം ജില്ലാ കളക്ടർ എത്തിയത് കളക്ടർ ക്കൊപ്പം കൊട്ടാരക്കരയിലേയും-പുനലൂരെയും ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
അടിസ്ഥാന സൗകര്യങ്ങിളില്ലാത്തവരെ ഉടൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററിലേക്ക് മാറ്റാൻ കളക്ടർ ഉത്തരവിട്ടു. ടോയ്ലെറ്റ് സൗകര്യങ്ങൾ പോലും ഇല്ലാതെ രോഗികളെ വീട്ടിൽ താമസിപ്പിച്ചതിന് ഉദ്യോഗസ്ഥരെ കളക്ടർ ശാസിച്ചു.
കോവിഡ് ബാധിതര്‍ ആയ ആളുകളെ ഈ പ്രദേശത്ത് നിന്ന് ഉടനെ മാറ്റി താമസിക്കണമെന്നും എന്നും ഇവർക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കണം എന്നും കളക്ടർ പറഞ്ഞു. കളക്ടർ പത്ത് ദിവസങ്ങൾക്ക് മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പിനും മറ്റ് പഞ്ചായത്തുകളിലും എത്തിക്കണമെന്ന് ആർഡിഒയോട് കളക്ടർ നിർദ്ദേശിച്ചു.
പ്രദേശത്തെ സ്ഥിതിഗതികൾ കളക്ടർക്ക് വാളണ്ടിയറും പുനലൂർ ന്യൂസ് എഡിറ്ററുമായ ജയചന്ദ്രൻ വിശദീകരിച്ചു കൊടുത്തു.
കോവിഡ് ബാധിതരായ ആളുകളെ സഹായിക്കുന്നതിന് നീലമ്മാളില്‍ ഒരു വാളണ്ടിയർ സേന രൂപീകരിച്ചിട്ടുണ്ട് അതിൽ ജെ. ജയചന്ദ്രൻ അജിത് കുമാർ വി അജയകുമാർ സുനിൽകുമാർ മഹേഷ് MP അനന്ദു എന്നിവരാണുള്ളത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ