*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ജനവാസ മേഖലയിൽ ക്രഷർ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്.


ജനവാസ മേഖലയിൽ ക്രഷർ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ  പ്രദേശവാസികൾ രംഗത്ത്.സർക്കാരിൽ വ്യാജമായി സമർപ്പിച്ചത് രേഖകളുടെ അടിസ്ഥാനത്തിൽ പൊലൂഷൻ കൺട്രോൾ ബോർഡിലെ ഒരംഗത്തിൻ്റെ നേതൃത്വത്തിലാണ് കുന്നിടിക്കൽ എന്ന് ആരോപണം
തെന്മല ഗ്രാമ പഞ്ചായത്തിലെ തേവർ കുന്നിലാണ് കുന്ന് ഇടിച്ചു നിരത്തി അനധികൃതമായി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള കുന്ന് നശിക്കുന്നതോടെ വളരെയധികം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണിവിടം.... ജനവാസമേഖലയിൽ ഒരു കാരണവശാലും ആരംഭിക്കാൻ പാടില്ലാത്ത ക്രഷർ  യൂണിറ്റിനാണ് പഞ്ചായത്ത് അനുമതി നൽകിയിരിക്കുന്നത്... തെറ്റായ രേഖകൾ സമർപ്പിച്ചാണ് ഇത് സാധിച്ചെടുത്തതെന്നും , അതുപോലെതന്നെ ക്രഷർ യൂണിറ്റിനായി മുതൽ മുടക്കുന്നതിൽ ഒരാളായ പൊലൂഷൻ കൺട്രോൾ ബോർഡിലെ ഒരംഗത്തിൻ്റെ വഴിവിട്ട ഇടപാടുകളും ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടും മൂലമാണ് കുന്നിടിക്കുവാനുള്ള അനുമതി നേടിയെടുത്തത് എന്നും ആർടിഒ ഉൾപ്പെടെയുള്ളവർ അതിനു കുടപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആക്ഷൻ കൗൺസിൽ രക്ഷാധികാരി SE സഞ്ജയ് ഖാൻ പറഞ്ഞു
ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ പൊടിപടലം കൊണ്ട് രോഗികളാക്കി മാറ്റാൻ കഴിയുന്ന ക്രഷർ യൂണിറ്റ് ജനവാസ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്... കളക്ടർ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്പ്പിച്ചതിനുശേഷവും ജെസിബി ഉപയോഗിച്ച് മണ്ണെടുപ്പ് നടത്തുകയും തടയാൻ ശ്രമിച്ച നാട്ടുകാരെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു.ഒരു കാരണവശാലും ക്രഷര്‍ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹി ഉദയകുമാർ പറഞ്ഞു.
ക്രഷർ യൂണിറ്റ് ഇവിടെ സ്ഥാപിക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികൾ.. സമരം 100 ദിവസം പിന്നിട്ടു കഴിഞ്ഞു.... തിരുവോണദിനത്തിൽ ഉപവാസം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി ആക്ഷൻ കൗൺസിൽ  മുന്നോട്ടു പോവുകയായിരുന്നു .....എങ്കിലും എന്തുവിലകൊടുത്തും യൂണിറ്റ് ഇവിടെ സ്ഥാപിക്കും എന്ന നിലപാടിലാണ് മാനേജ്മെൻറ് .....സ്ഥിതി തുടർന്നാൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനവും.

ക്രഷര്‍ മാനേജ്മെന്റ് തീരുമാനം ഒരിക്കലും അംഗീകരിക്കില്ല എന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ആബില്‍, കുഞ്ഞ് മൊയ്തീൻ എന്നിവര്‍ പറഞ്ഞു. 

പ്രദേശത്തെ ക്രഷര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആക്ഷന്‍ കൌണ്‍സില്‍.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.