*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മരിക്കാനായി സേലത്ത് 74 കാരനെ ഫ്രീസറില്‍ സൂക്ഷിച്ചത് 20 മണിക്കൂര്‍; രക്ഷകരായി പൊലീസ്, കുടുംബത്തിനെതിരെ കേസ്

മരിക്കാനായി സേലത്ത് 74 കാരനെ ഫ്രീസറില്‍ സൂക്ഷിച്ചത് 20 മണിക്കൂര്‍; രക്ഷകരായി പൊലീസ്, കുടുംബത്തിനെതിരെ കേസ്

മരിക്കാനായി തമിഴ്നാട്ടിലെ സേലത്ത് വയോധികനെ കുടുംബം 20 മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചു. മൊബൈല്‍ മോര്‍ച്ചറിയിലെ കടുത്ത തണുപ്പില്‍നിന്ന് ചൊവ്വാഴ്ചയാണ് 74കാരനായ ബാലസുബ്രഹ്മണ്യ കുമാറിനെ പൊലീസ് ഇടപ്പെട്ട് രക്ഷപ്പെടുത്തിയത്

ഇളയസഹോദരന്‍ ശരവണനൊപ്പം താമസിക്കുന്ന ബാലസുബ്രഹ്മണ്യം അസുഖബാധിതനായി ആശുപത്രിയിലായിരുന്നു. ഏതാനും ദിവസംമുമ്ബാണ് വീട്ടിലേക്ക്‌ കൊണ്ടുവന്നത്.

തിങ്കളാഴ്ച ബാലസുബ്രഹ്മണ്യം മരിച്ചെന്നുപറഞ്ഞ് ശരവണന്‍ ഫ്രീസര്‍ കമ്ബനിയിലേക്ക് വിളിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസര്‍ തിരികെവാങ്ങാനെത്തിയ ജീവനക്കാര്‍ ബാലസുബ്രഹ്മണ്യത്തിന്‌ ജിവനുണ്ടെന്നുമനസ്സിലാക്കി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അദ്ദേഹത്തെ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊബൈല്‍ മോര്‍ച്ചറിക്കകത്ത് ശ്വാസം എടുക്കാന്‍ കഷ്ടപ്പെടുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ‌ബാലസുബ്രഹ്മണ്യന്റെ ബന്ധുക്കള്‍ക്ക് മാനസികപ്രശ്നമുള്ളതായി സംശയമുണ്ടെന്നും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.