*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കോന്നി - അച്ചൻകോവിൽ-ചെങ്കോട്ട റോഡ് സഞ്ചാരയോഗ്യമാക്കണം : വി എ സൂരജ്

കോന്നി : കോന്നിയിൽ നിന്നും അച്ചൻകോവിൽ വഴി ചെങ്കോട്ടയിൽ എത്തുന്ന റോഡ് ഉന്നത നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു. പാണ്ഡ്യരാജാക്കൻമാരുടെ വരവോടെ രൂപീകൃതമായ ഈ പാത ചരിത്രാതീതകാലം മുതൽ സാധാരണ ജനങ്ങൾ സത്യമായ അച്ചൻകോവിൽ പാത എന്നാണ് വിശേഷിപ്പിക്കാറുള്ളത്. തമിഴ്നാട്ടിൽ നിന്നും കോന്നി വഴി വളരെ എളുപ്പം ശബരിമലയിൽ എത്തുന്നതിനും ഈ പാത സഹായകമാകും. വനത്തിലൂടെ വീതി കുറഞ്ഞ റോഡാണ് ഇപ്പോൾ ഉളളത്. ഇത് തകർന്ന നിലയിലും ഇരുവശത്തും കാടുകൾ കയറിയ നിലയിലുമാണ്. ഇതിൻ്റെ ശോചനീയ അവസ്ഥ പരിഹരിച്ച് റോഡിൻ്റെ വീതി കൂട്ടി ഉന്നത നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഈ പാതയുടെ സമീപമാണ് ആവണിപ്പാറ ഗിരിജൻ കോളനി. ഗിരിവർഗ്ഗ വിഭാഗത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകരമാകും. അയ്യപ്പ വിശ്വാസികൾക്ക് അച്ചൻകോവിൽ ക്ഷേത്ര ദർശനം നടത്തി ശബരിമലയിലേക്ക് പോകുന്നതിനും, തമിഴ്നാട്ടിലെ മുസ്ലീം തീർത്ഥാടന കേന്ദ്രങ്ങളായ നാഗൂർ, ഒറ്റൽ പുതൂർ, ക്രൈസ്തവ വിശ്വാസ കേന്ദ്രമായ വേളാങ്കണ്ണി എന്നിവടങ്ങളിലേക്ക് അതിവേഗം എത്തിച്ചേരുവാനും ഈ പാത സഹായകരമാകും എന്നും വി എ സൂരജ് പറഞ്ഞു.


വി എ സൂരജിൻ്റെ നേതൃത്വത്തിൽ ബി ജെ പി സംഘം ഈ പ്രദേശം സന്ദർശിച്ച ശേഷം മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും ഈ ആവശ്യമുന്നയിച്ച് നിവേദനം നൽകി. ഈ പാത യാഥാർത്ഥ്യമായാൽ കോന്നിയുടെ മുഖഛായ തന്നെ മാറുമെന്നും മധ്യതിരുവിതാംകൂറിൻ്റെ സമഗ്ര വികസനത്തിനും കാരണമായി തീരുമെന്നും ബിജെപി സംഘം വിലയിരുത്തി. ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് ബി ഗോപകുമാർ, ജനറൽ സെക്രട്ടറി പ്രമോദ് വടക്കേടത്ത്, വി എസ് വിഷ്ണു, സനു കല്ലേലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.