*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കോന്നി ഇക്കോടൂറിസത്തിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു

കോന്നി - കോന്നിയുടെ സംസ്കാരിക പൈതൃകം വിളിച്ചോതുന്ന കോന്നി ഇക്കോടൂറിസം സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. ആനത്താവളം, ആന മ്യൂസിയം, കുട്ടവഞ്ചി സവാരി കേന്ദ്രം, വനത്തിനുടെയുള്ള ട്രക്കിംഗ്, നക്ഷത്രവനം, കുട്ടികളുടെ പാർക്ക് തുടങ്ങിയവയൊക്കെ ആയിരുന്നു കോന്നി ഇക്കോടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഏറ്റവും അധികം ആകർഷിച്ചിരുന്നത്. യു ഡി എഫ് ഭരണകാലത്ത് നിലവിൽ വന്ന കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് ഉൾപ്പെടെ പിന്നീടിങ്ങോട്ട് കാര്യമായ വളർച്ച കൈവരിക്കുവാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.


ആനകൾ പ്രധാന ആകർഷകങ്ങളായ കോന്നി ആനത്താവളത്തിൽ അടുത്തടുത്ത വർഷങ്ങളായി അഞ്ച് ആനകളുടെ മരണവും ഇക്കോടൂറിസം പദ്ധതിയുടെ വളർച്ചയെ പിറകിലേക്ക് വലിച്ചു. ആനമ്യൂസിയവും പ്രവർത്തന രഹിതമായിട്ട് കാലമേറേ കഴിഞ്ഞു. കുട്ടികളുടെ പാർക്കിലെ ഭൂരിഭാഗം റൈഡുകളും അറ്റകുറ്റപ്പണികൾ നടത്തിയില്ല. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൻ്റെ സ്ഥിതിയും വ്യത്യസ്ഥമല്ലായിരുന്നു. യു ഡി എഫ് ഭരണകാലത്ത് അഡ്വ അടൂർ പ്രകാശ് കോന്നി എം എൽ എ ആയിരുന്ന സമയത്താണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ഉൾപ്പെടെ സ്ഥാപിച്ചത്. തുടർന്ന് ഈ പദ്ധതി വഴി സർക്കാരിന് മികച്ച വരുമാനം ലഭ്യമായെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ കാര്യത്തിൽ എല്ലാം കടലാസിൽ മാത്രമൊതുങ്ങി. അടവിയിലെ കുളിക്കടവ് എന്ന പദ്ധതിയും പാതിവഴിയിൽ ഉപേക്ഷിച്ചു.

മുളങ്കുടിലുകളുടെ ബുക്കിംഗ് ഓൺലൈൻ സംവിധാനത്തിലാക്കുന്നത് വരെയും പ്രതിസന്ധിയിലായി. ആനത്താവളത്തിലെ അടുത്തടുത്ത വർഷങ്ങളായി അഞ്ച് ആനകളുടെ മരണവും ആനത്താവളത്തെ മൂകതയിലാക്കി. അടവിയിലെ പൂന്തോട്ടവും പൊതുജനങ്ങൾക്ക് തുറന്ന് നൽകിയില്ല. തുടർന്നുള്ള നാളുകളിൽ ആനത്താവളവും അനുബന്ധ പദ്ധതികളും ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് വിനോദ സഞ്ചാരികൾ.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.