ക്യഷിഫാമിലെ തൊഴിലാളിയായ വേണുവിനാണ് പരുക്കേറ്റത്. ഇയ്യാളെ തിരു . മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയക്കു വിധേയമാക്കി.വലതു കൈപ്പത്തിക്കു സാരമായി പരിക്കേൽക്കുകയും,2 വിരലുകൾ പൂർണമായും നഷ്ടപ്പെടുകയും ചെയ്തു.
ഫാമിനുളളിലെ ക്യാൻറ്റീനിന് സമീപം സൂക്ഷിച്ചിരുന്ന കുമ്മായം പായൽ പിടിച്ചു കിടന്ന കുളിമുറിയിൽ വാരി വിതറുകയും കുമ്മായം വാരുന്ന കൂട്ടത്തിൽ കട്ടിയായ കുമ്മായം കൈയ്യിൽ തടയുകയും അതെന്തെന്നറിയാനായി കൈയ്യിലെടുത്ത് സമീപത്തെ ഭിത്തിയിൽ തട്ടി നോക്കി തുടർന്നാണ് അത് പൊട്ടിത്തെറിച്ചത്.
ആരോ സ്പോടക വസ്തു കുമ്മായത്തിൽ സൂക്ഷിച്ചിരുന്നതായിട്ടാണ് കരുതുന്നത്.
കൊല്ലത്തു നിന്ന് സയന്റിഫിക് വിധക്തരും കടയ്ക്കൽ പൊലീസും സ്ഥലത്തെത്തി പടക്കത്തിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെടുത്തു.
പന്നിപടക്കമായിരിക്കാം പൊട്ടിത്തെറിച്ചെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
കടക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ