*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴ പഞ്ചായത്തിനു ശുചിത്വ പദവിനല്‍കി പ്രഖ്യാപനം നടത്തി.

കൊല്ലം കുളത്തൂപ്പുഴ പഞ്ചായത്തിനു ശുചിത്വ പദവി നല്‍കി പ്രഖ്യാപനം നടത്തി.  മാലിന്യ സംസ്കരണത്തിനു മികവ് തെളിച്ചതിനാണ് പുരസ്കാരത്തിനു അര്‍ഹത നേടിയത്.   മാലിന്യ സംസ്കരണത്തില്‍ മികവ് തെളിയിച്ച കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തി ശുചിത്വ പദവി നല്‍കി പ്രഖ്യാപനം നടത്തി. 

കുളത്തൂപ്പുഴ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു വാഹിദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ 591 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവി നല്‍കിയതിന്‍റെ സംസ്ഥാന തല ഉദ്ഘാടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തതിനു തൊട് ടുപിന്നാലെയാണ് ഇവിടെ ചടങ്ങ് സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, തൊഴിലുറപ്പ് മിഷന്‍ എന്നിവര്‍ സംയുക്തമായി ആവിഷ്‌കരിച്ച പദ്ധതിയിലൂടെ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതായും അതിനുളള അംഗീകാരമാണ് പഞ്ചായത്തിന് അര്‍ഹത നേടാനായതെന്ന് സുചിത്വ പദവി പ്രഖ്യാപിച്ച് ഗ്രാമപഞ്ചായത്തിന് അവര്‍ഡുകളും പുരസ്കാരവും കൈമാറി സംസാരിക്കവെ ബിനു വാഹിദ് പറഞ്ഞു. 

ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് ഉപകരണങ്ങളും മറ്റും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യ മുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്. 100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയിലാണ് കുളത്തൂപ്പുഴ പഞ്ചായത്ത് ശുചിത്വ പദവിക്ക് അര്‍ഹത നേടിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ലൈലാ ബീവി അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ്പ്രസിഡന്‍റ് സാബുഎബ്രഹാം,പഞ്ചായത്ത് അംഗങ്ങളായ ശ്രീലത,ടി.ബാബു,ഹരിത കര്‍മ്മ സേനാപ്രവര്‍ത്തകര്‍ എന്നിവര്‍ നേത്രത്വം നല്‍കി.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.