TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴ സര്‍ക്കാര്‍ സ്കൂളിനു പുതിയകെട്ടിടത്തിന് 2കോടി അനുവദിച്ചതായി മന്ത്രി.കെ.രാജു.

കൊല്ലം കുളത്തൂപ്പുഴയില്‍ സര്‍ക്കാര്‍ സ്കൂളിനു പുതിയ കെട്ടിടത്തിന് 2 കോടി അനുവദിച്ചതായി  മന്ത്രി.കെ.രാജു. സര്‍ക്കാര്‍ സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ കുളത്തൂപ്പുഴ സര്‍ക്കാര്‍ യു.പി.സ്കൂളിന് കിഫ്ബി ഫണ്ടില്‍ നിന്നും 2 കോടി മുടക്കി മറ്റൊരു കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ അനുമതിയായതായി മന്ത്രി കെ.രാജു കുളത്തൂപ്പുഴയില്‍ പറഞ്ഞു. സ്കൂളിന് 2കോടി മുടക്കി പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബഹുനില മന്ദിരത്തിന്‍റെ ഉദ്ഘാടനം നടത്തി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  നൂറ്റാണ്ട് പഴക്കമുളള സ്കൂളിനു അധുനികവല്‍ക്കരിക്കുക എന്നലക്ഷ്യത്തോടും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നതും മുന്‍നിര്‍ത്തിയാണ് അടിസ്ഥന വികസനം സാധ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മലയോരഹൈവേയ്ക്ക് 201കോടി ഉള്‍പ്പെടെ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കിഫ്ബി ഫണ്ട് ചിലവഴിച്ചത് കുളത്തൂപ്പുഴയിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞകൊല്ലം മാര്‍ച്ചിലാരംഭിച്ച നിര്‍മ്മാണം അധിവേഗം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ താല്‍പര്യമെടുത്ത കരാറുകാരന്‍ നിജാമിനെ യോഗത്തില്‍ മന്ത്രി അഭിനന്ദിച്ചു. ജില്ലയില്‍ പൂര്‍ത്തിയായ ആറു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനവും പുതുതായി നിര്‍മിക്കുന്ന മൂന്നു സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചതിനു തൊട്ടുപിന്നാലെയാണ് ഇവിടെ പ്രദേശിക പരിപാടികള്‍ക്ക് തുടക്കമായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ലൈലാബീവി അധ്യക്ഷതവഹിച്ചയോഗത്തില്‍ വൈസ്പ്രസിഡന്‍റ് സാബുഎബ്രഹാം,ബ്ലോക്ക്പഞ്ചായത്തംഗം രവീന്ദ്രന്‍പിളള, സ്കൂള്‍ പ്രഥമാധ്യാപിക എം.കെ.അനിതകുമാരി, എ.ഇ.ഒ.നിസാമുദീന്‍, പി.ടി.എ.പ്രസിഡന്‍റ് എസ്.ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.