TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവ് പാലത്തിന് ഭരണാനുമതി.

കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവ് പാലത്തിന് ഭരണാനുമതി. ദേവസ്വം ബോര്‍ഡിന്‍റെ അനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടി ആരംഭിക്കും. മന്ത്രി കെ.രാജു.  
ശാസ്താക്ഷേത്രത്തിനുമുന്നിലെ അമ്പലക്കടവ് പാലത്തിനു കിഫ്ബി 11കോടി രൂപ വകയിരുത്തി സര്‍ക്കാര്‍ ഭരണാനുമതി ലഭിക്കുകയും ചെയ്തതായി മന്ത്രി കെ.രാജു കുളത്തൂപ്പുഴയില്‍ പറഞ്ഞു. പലത്തിന് മറുകരയിലുളള ദേവസ്വംഭൂമിയിലൂടെ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം നടത്തുന്നതിനു ദേവസ്വം ബോര്‍ഡിന്‍റെ അനുമതി ലഭിക്കാനുണ്ട് അത് കിട്ടിയാലുടന്‍ ടെന്‍ഡര്‍ നടപടി തുടങ്ങി നിര്‍മ്മാണം ആരംഭിക്കാനാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ പാലത്തിനു തുകവകയിരുത്തിയെങ്കിലും നാലര വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണം ആരംഭിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ വ്യാപകപ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ഇതോടെയാണ് പൊതുപരിപാടിക്ക് കുളത്തൂപ്പുഴയിലെ യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചതു.
കുളത്തൂപ്പുഴ അമ്പലക്കടവില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പാലത്തിനു പകരമായി സമാന്തര പാലം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മണ്ണ് പരിശോധനയോടെ അവസാനിച്ചതോടെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതു. 2016 ജൂലൈയില്‍ പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിലാണ് കുളത്തൂപ്പുഴ അമ്പലക്കടവില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നതിനു പത്തു കോടി രൂപ അനുവദിച്ചതായുള്ള പ്രഖ്യാപനം വരുകയും പിന്നീട് 11.2 കോടി രൂപ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭ്യമായതായും,പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചാലുടന്‍ കേരളാ റോഡ് ഫണ്ട് ബോര്‍ഡ് മേല്‍നോട്ടത്തിലുളള പാലത്തിന്‍റെ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ നടപടികളാരംഭിക്കുമെന്നും പാലത്തിനു പുറമെ 500 മീറ്റര്‍ അപ്രോച്ച് റോഡും സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനും തുക വകയിരുത്തിയിട്ടുള്ളതായി മന്ത്രി കെ.രാജു അറിയിക്കുകയും ചെയ്തിരുന്നങ്കിലും പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിന്‍റ് ഘടനയും ഉറപ്പും സംബന്ധിച്ച് ജിയോളജി വകുപ്പിന്‍റെ നേതൃത്വത്തില്‍ മണ്ണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചുവെങ്കിലും തുടര്‍ നടപടികള്‍ യാതൊന്നുമുണ്ടായില്ല. പാലത്തിന്‍റെ രൂപരേഖ തയ്യാറാക്കി നല്‍കിയെങ്കിലും നിലവിലെ പാലത്തിന്‍റെയും ജലനിരപ്പിന്‍റെയും അളവുകള്‍ നിര്‍ണ്ണയിച്ചതില്‍ അപാകത കണ്ടെത്തിയിരുന്നു. ഇതിലെ സാങ്കേതിക പിഴവ് ഒഴിവാക്കി പുതിയവ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ പുതുക്കിയ രൂപരേഖ ഇപ്പോൾ കിഫ്ബിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെവിശകലനം നടത്തി അംഗീകാരം കിട്ടിയതിനു ശേഷം മാത്രമേ ടെന്‍ഡര്‍ നടപടികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്ന് അന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞെങ്കിലും പിന്നീട് യാതൊന്നുമുണ്ടായില്ല. പാലത്തിന്‍റെ പ്രഖ്യാപനം വന്ന് നാലുവര്‍ഷം പിന്നിടുമ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയാതെ വന്നതോടെയാണ് നാട്ടുകാരുടെ പ്രതിഷേധത്തിനു ഇടയാക്കിയത്.

അമ്പലക്കടവ് പാലം സംരക്ഷണമില്ലാതെ നശിക്കുന്നു. പുതിയ പാലത്തിന്‍റെ പ്രഖ്യാപനം വന്നതോടെ നിലവിലെ പാലത്തിനെ അധികൃതര്‍ ഉപേക്ഷിച്ചമട്ടാണ്. യാതൊരുവിധത്തിലുമുള്ള അറ്റകുറ്റ പണികളും നടത്താതെ പാലത്തിന്‍റെ കൈവരികളില്‍ ആലുകള്‍കിളിര്‍ത്തും തൂണുകളും ബീമുകളും ദ്രവിച്ച് അടര്‍ന്നു പോയ അവസ്ഥയും. കൈവരികളിലെ സിമന്‍റു പാളികള്‍ ഇളകി കമ്പികള്‍ പുറത്തു വന്നിരുന്നത് അപകടത്തിന് ഇടയാക്കിയിട്ടുണ്ട്..ഇതോടെ സിമന്‍റ് തേച്ച് വെള്ള പൂശിയെങ്കിലും തുടര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ യാതൊന്നുമുണ്ടായില്ല. സമാന്തരമായി പാലം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം വന്നതോടെ നിലവിലെ പാലം പൂര്‍ണ്ണമായും അധികൃതര്‍ ഉപേക്ഷിച്ച മട്ടാണ്.പാലം സംരക്ഷണവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രവര്‍ത്തനവും കാലങ്ങളായിനടന്നിട്ടില്ല.അതേസമയം പഞ്ചായത്ത് ഇലക്ഷന്‍ മുന്നില്‍കണ്ടുളള പ്രഖ്യാപനമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.