ചോഴിയക്കോട് മില്‍പ്പാലം റോഡ് നവീകരണത്തിന്റെയും, ബീഡിക്കുന്ന് മോഡല്‍ അങ്കണവാടിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും, കുളത്തൂപ്പുഴ കെ.എസ്.ഇ.ബി. ബീഡിക്കുന്നു അങ്കണവാടിക്ക് വാങ്ങി നല്കിയ ടെലിവിഷന്റെ സിച്ചോണ്‍ കര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു.
കുട്ടികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൌകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ആറ് ലക്ഷം രൂപ മുടക്കിയാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയെതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 30 ലക്ഷം രൂപ ചിലവഴിച്ച് ചോഴിയക്കോട് മില്‍പ്പാലം റോഡ് നവീകരിക്കുന്നതെന്നും ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു.
അംഗണവാടിയും ചോഴിയക്കോട് ജംഗ്ഷനിലുമായി വെവ്വേറെ ചടങ്ങുകളായി സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സാബു എബ്രഹാം,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.അനില്‍കുമാര്‍,ജെ.പങ്കജാക്ഷന്, എസ്.നളിനിയമ്മ,ലാലിതോമസ്,ശ്രീലത,കുളത്തൂപ്പുഴ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ആഫീസര്‍ പ്രകാശ്,മുന്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ