*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തണം.

കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഉപവാസ സമരവുമായി ജനകീയ സമരസമിതി. ആധുനിക രീതിയിലുളള സൌകര്യവും കിടത്തിചികിത്സയും ആരംഭിച്ച് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു കുളത്തൂപ്പുഴയില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രക്ഷോപം കുളത്തൂപ്പുഴ മുസ്ലീം ജുമാമസ്ജിത് ഇമാം അഷറഫ് മൌലവി ഉദ്ഘാടനം ചെയ്തു. അരലക്ഷത്തോളം വരുന്ന ദരിദ്ര ജനങ്ങള്‍ അധിവസിക്കുന്ന കുളത്തൂപ്പുഴ നിവസികള്‍ക്ക് അത്യാഹിതം നേരിട്ടാല്‍ പ്രാഥമിക ചികിത്സപോലും നല്‍കാന്‍ സൌകര്യമില്ലന്ന് പറയുന്നത് ഒരു ആരോപണമല്ല. സാധാരണജനവിഭാഗത്തിന് ഒഴിച്ചുകൂടാനാവാത്ത ന്യായമായ അത്യാവശ്യ ഘടകമാണ് ആതുരസേവനം ഇതിനുവേണ്ടി ആരെയാണ് കുളത്തൂപ്പുഴ നിവാസികള്‍ സമീപിക്കേണ്ടതെന്നും അധികാര വര്‍ഗ്ഗം ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടീല്‍ നടത്തണമെന്നും ഉദ്ഘാടനവേളയില്‍ മൌലവി ആവശ്യപ്പെട്ടു. വെളളിയാഴ്ച രാവിലെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വൈ.എം.സി.എ.സബ്റീജിയൻ ചെയർമാൻ കെ.ബാബുകുട്ടി അധ്യക്ഷത വഹിച്ചയോഗത്തിൽസമരസമിതി കണ്‍വീനര്‍ റോയി ഉമ്മന്‍ ഉപവാസം അനുഷ്ടിച്ചു,ടി.യു.സി.ഐ.നേതാവ് പി.ജയപ്രകാശ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സാബുഎബ്രഹാം,പഞ്ചായത്ത് അംഗങ്ങളായ സിസിലിജോബ്,സുബിലാഷ്കുമാര്‍,അനിലാദേവി,സുനില്‍കുമാര്‍,എം.എ.സലീം,ഉണ്ണികൃഷ്ണന്‍,പ്ലാവിളഷെരീഫ്,മനോജ്.ജി.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊതുജനങ്ങളും വിവിധരാഷ്ട്രീയപ്രവര്‍ത്തകരും സാമൂഹ്യരാഷ്ട്രീയരംഗങ്ങളിലേയും സന്നദ്ധപ്രവര്‍ത്തകരുമായ അനേകങ്ങള്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.