*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സെക്ടറല്‍ മജിസ്ട്രേറ്റ് സംഘം കുളത്തൂപ്പുഴയില്‍ പരിശോധന തുടങ്ങി.

കൊല്ലം കുളത്തൂപ്പുഴയില്‍ സെക്ടറല്‍ മജിസ്ട്രേറ്റ് സംഘം പരിശോധന തുടങ്ങി. കോവിഡ് ലംഘനം നടത്തിയ ആറ് വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് പിഴചുമത്തി.  
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗം പടരുന്നത് തടയനായി സക്ടറല്‍ മജിസ്ട്രേറ്റ് സംഘം കുളത്തൂപ്പുഴയിലെ വ്യാപരസ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങി. 

കോവിഡ് മാനദ്ണ്ഡങ്ങള്‍ പാലിക്കാതെയും സാമൂഹ്യ അകലം നടപ്പിലാക്കാതെയും, സനിറ്റൈസറും, സ്ഥാപനങ്ങളില്‍ വന്നു പോകുന്നവരുടെ വിവരം രേഖപ്പെടുത്തി രജിസ്റ്റര്‍ എഴുതി സൂക്ഷിക്കാതെയും, മാസ്കുകള്‍ ധരിക്കാതെയും പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ നിരവധിയാണെന്നു കണ്ടെത്തുകയും പിഴചുമത്തി കേസെടുക്കുകയും ചെയ്തു. 

കുളത്തൂപ്പുഴയിൽ കോവിഡ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായ് പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് മിന്നൽ പരിശോധന നടത്തിയത്. 

സെക്ട്രല്‍ മജിസ്ട്രേറ്റ് എ.സിയാദിന്‍റെ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ച രാവിലെ മുതല്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത് വരും ദിവസങ്ങളില്‍ പരിശോധ പഞ്ചായത്തിലുട നീളം വ്യാപിപ്പിക്കുമെന്ന് സംഘം വ്യക്തമാക്കി. 

കുളത്തൂപ്പുഴ എസ്.ഐ. എന്‍.അശോക് കുമാര്‍,ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.