TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയില്‍ പോക്സോ കേസിലെ പ്രതി സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് കടന്നു.കുളത്തൂപ്പുഴ വനത്തിനുളളിലേക്ക് കടന്ന പ്രതിക്കായി തിരച്ചില്‍ വ്യാപകമാക്കി.

കൊല്ലം കുളത്തൂപ്പുഴയില്‍ പോക്സോ കേസിലെ പ്രതി സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് കടന്നു.കുളത്തൂപ്പുഴ വനത്തിനുളളിലേക്ക് കടന്ന പ്രതിക്കായി തിരച്ചില്‍ വ്യാപകമാക്കി.   

പാലക്കാട് കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി കുളത്തൂപ്പുഴ സ്റ്റേഷനില്‍ നിന്നും കൈവിലങ്ങ് ഊരി തന്ത്രത്തില്‍ കടന്നു. തൃശ്ശൂര്‍ എടക്കഴിയൂര്‍ കറുത്താറന്‍ വീട്ടില്‍ മുഹമ്മദിന്‍റെ മകന്‍ 24 വയസുള്ള ബാദുഷ ആണ് കടന്നത്.

പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച കേസില്‍ കൊപ്പം പോലീസ് അന്വേഷിക്കുന്നതിനിടയില്‍ കുളത്തൂപ്പുഴയിലേയ്ക്ക് കടന്ന പ്രതി കുളത്തൂപ്പുഴ സ്വദേശിയായ യുവതിയോടൊപ്പം താമസിക്കുകയും ഗര്‍ഭിണിയായ യുവതിയുടെ പരാതിയില്‍ കുളത്തൂപ്പുഴ പോലീസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് വഴിത്തിരുവ്‌.

പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ കൊപ്പം പോലീസ് കുളത്തൂപ്പുഴ പോലീസിന് പ്രതിയുടെ ഫോട്ടോ കൈമാറി ഇതോടെയാണ് കുളത്തൂപ്പുഴ സ്റ്റേഷനിലും പ്രതിയെകുറിച്ച് പരാതിയുളളതായി മനസ്സിലാക്കുന്നത്.

ഉടന്‍ തന്നെ പ്രതിയുടെ ലോക്കേഷന്‍ മനസിലാക്കിയ കുളത്തൂപ്പുഴ പോലീസ് കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പിടി കൂടിയെങ്കിലും വെട്ടിച്ചു കടക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായതേതാടെ ഇയാളെ പിടിക്കൂടി സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങിട്ട് സ്റ്റേഷന് പുറത്ത് സൂക്ഷിച്ചിരിക്കുന്നതിനിടയിലാണ് വിലങ്ങൂരി കടക്കുന്നത്.

ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ പ്രദേശമാകെ അരിച്ച് പെറുക്കുന്നതിനിടയില്‍ സംശയം തോന്നിയ നാട്ടുകാരിലൊരാള്‍ പ്രതിയെ പിടികൂടിയെങ്കിലും കുതറി മാറി ഡീസെന്‍റ് മുക്ക് കുട്ടി വനത്തിലേക്ക് വീണ്ടും ഓടിമറഞ്ഞു. വനത്തിലൂടെ സഞ്ചരിച്ച പ്രതി നെടുവണ്ണൂര്‍ക്കടവ് വനഭാഗത്ത് തെന്മല ജലസംഭരണി പ്രദേശത്ത് എത്തിയതറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തില്‍ പോലീസ് പിന്‍തുടര്‍ന്നങ്കിലും കണ്ടെത്താനായിട്ടില്ല. രാത്രി വൈകിയും കുളത്തൂപ്പുഴ പോലീസ് സി.ഐ.എന്‍.ഗിരീഷ്, എസ്.ഐ.ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്.





Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.