TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മൊബൈല്‍ ഫോണ്‍ കാണാതായി, മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 19 വയസുളള മകളെ കമ്പിവടി കൊണ്ട് ക്രൂരമായി മര്‍ദിച്ചു; പിതാവ് അറസ്റ്റില്‍

കൊല്ലം: മൊബൈല്‍ ഫോണ്‍ കാണാതായതിനു പിന്നാലെ മകളെ ക്രൂരമായി മര്‍ദ്ദിച്ച്‌ പിതാവ്. വീട്ടിലുണ്ടായിരുന്ന മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 19 വയസുളള മകളെയാണ് പിതാവ് ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവ് കലയപുരം പെരുങ്കുളം മുറിയില്‍, റേഷന്‍കടമുക്കില്‍, മുകളിലഴികത്ത് വീട്ടില്‍ സുകുമാരപിള്ളയെ പോലീസ് അറസ്റ്റു ചെയ്തു. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസമാണ് സുകുമാരപിള്ള മകളെ കമ്ബിവടി കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നു തന്നെ ഫോണ്‍ കണ്ടെടുത്തു.

നേരത്തെ കോടതി ജീവനക്കാരനായിരുന്ന സുകുമാരപിള്ള സ്ഥിരം മദ്യപാനിയാണ്. സുകുമാരപിള്ളയുടെ മദ്യപാനശീലത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ ഒരു വിഹിതം മറ്റ് ജീവനക്കാര്‍ ഇടപെട്ട് ഇയാളുടെ ഭാര്യയുടെയും മകളുടെയും പേരില്‍ നിക്ഷേപിപ്പിച്ചിരുന്നു. എന്നാല്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അതിനിടെയാണ് മൊബൈല്‍ കാണാനില്ലെന്ന് പറഞ്ഞു മകളെ ക്രൂരമായി മര്‍ദ്ദിച്ചത്.സംഭവത്തില്‍ കൊട്ടാരക്കര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നിരന്തരം മകളെയും ഭാര്യയേയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണ്. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.