
മൃഗസംരക്ഷണമേഖലയില്‍ പ്രാദേശിക പ്രത്യേകതകള്‍ കൂടി പരിഗണിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. ആശങ്കകള്‍ നിറഞ്ഞ കാലത്ത് ആശങ്കകള്‍ ഒഴിഞ്ഞ മേഖലയായി മൃഗസംരക്ഷണം മുന്നേറുന്നതായും മന്ത്രി തുടര്‍ന്നു പറഞ്ഞു. രാപകല്‍ പ്രവര്‍ത്തിക്കുന്ന പോളി ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളി പോളി ക്ലിനിക്കില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ആര് രാമചന്ദ്രന് എം എല്‍ എ അധ്യക്ഷത വഹിച്ചു.
തിരഞ്ഞെടുത്ത 27 മൃഗാശുപത്രികളില്‍ രാത്രികാല സേവനം നല്‍കുകയാണ് ഇപ്പോള്‍. പശു ഗ്രാമം, സുഭിക്ഷ കേരളം തുടങ്ങിയ പദ്ധതികള്‍ വഴി മൃഗസംരക്ഷണ മേഖലയിലും കാര്‍ഷികരംഗത്തും സര്‍ക്കാര്‍ നിരവധി സഹായങ്ങള്‍ നല്കി വരുന്നു. ആറ് പ്രളയബാധിത ജില്ലകള്‍ക്ക് പ്രത്യേക സഹായം നല്‍കുന്നുണ്ട്. പാലുത്പാദനത്തില്‍ സംസ്ഥാനം മികച്ച നേട്ടം കൈവരിച്ചു. കോഴികളെ അഞ്ചിലധികവും, പശുക്കളെ പത്തിലധികവും വളര്‍ത്താന്‍ ലൈസന്‍സ് വേണ്ടിയിരുന്നത് മാറ്റി നിലവില്‍ 20 പശുക്കളെയും 1000 കോഴികളെയും പ്രത്യേക അനുമതി കൂടാതെ വളര്‍ത്താന്‍ ഓര്‍ഡിനന്‍സ് ആകും . കരുനാഗപ്പള്ളി പോളി ക്ലിനിക് കെട്ടിടം നവീകരിക്കണമെന്ന എം എല്‍ എയുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ കെ എം ദിലീപ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ്, കരുനാഗപ്പള്ളി നഗരസഭാ അധ്യക്ഷ ഇ സീനത്ത്, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവടിക്കാട്ട് മോഹനന്, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ്കുമാര്‍, ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എം ഇക്ബാല്‍, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സെലീന, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീലേഖ വേണുഗോപാല്‍, അനില്‍ എസ് കല്ലേലിഭാഗം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം സീനാ നവാസ്, തൊടിയൂര്‍ ഗ്രാമപഞ്ചാത്ത് അംഗം കെ സുജാത, മൃഗസംരക്ഷണ ഓഫീസര്‍ ഡോ നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ