TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെന്മല പഞ്ചായത്തിലെ നാഗമല, കുറവൻതാവളം മേഖലകളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധികുന്നു.

തെന്മല പഞ്ചായത്തിലെ നാഗമല, കുറവൻതാവളം മേഖലകളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്നു. 

വെള്ളിയാഴ്ച ഉച്ചവരെയുള്ള കണക്ക് അനുസരിച്ചു നാഗമല, കുറവൻതാവളം, മാമ്പഴത്തറ എന്നിവടങ്ങളിൽ മാത്രം മുപ്പതോളം പേരാണ് കോവിഡ് പോസിറ്റീവ് ആയതു. പോസിറ്റീവ് കേസുകൾ നിയന്ത്രിക്കാൻ വെള്ളിയാഴ്ച  പഞ്ചായത്ത്  കോവിഡ് ജാഗ്രത സമിതി  അടിയന്തിര യോഗം ചേർന്നു.

വെള്ളിയാഴ്ച്ച പകൽ 12 ന് പഞ്ചായത്തു കോൺഫ്രൻസ് ഹാളിൽ  പഞ്ചായത്ത്‌ പ്രെഡിഡന്റ് അർ ലൈലജയുടെ അധ്യക്ഷതയിൽ ആണ് യോഗം ചേർന്നത്.പ്രദേശത്തെ സ്ഥിതിഗതികൾ ആരോഗ്യ പ്രവർത്തകർ വിശദീകരിച്ചു.പ്രദേശത്തു  കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിനു അടിയന്തിരമായി നാഗമലയിൽ ഐസൊലേഷൻ വാർഡ് സജ്ജെകരിക്കണം എന്ന്  തെന്മല കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു. 

തോട്ടം മേഖല ആയതിനാൽ ലയങ്ങളിൽ സമ്പർക്ക സാധ്യത കൂടുതൽ ആയതിനാൽ ഐസൊലേഷൻ വാർഡ് സജ്ജികരിച്ചാൽ  കൂടുതൽ പേരെ പരിശോധനയ്ക്കു വിധേയമാകാം എന്നും നിലവിൽ രോഗ ലക്ഷണങ്ങൽ ഉള്ളവരെയും, പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരെയും മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. ആറ് കുടുംബങ്ങൾ താമസിക്കുന്ന രണ്ട് യുണിറ്റ് ലയങ്ങൾ ഒഴിപ്പിച്ചു ഐസൊലേഷൻ വാർഡ് ആക്കാം എന്ന് യോഗത്തിൽ പങ്കെടുത്ത എസ്റ്റേറ്റ് മാനേജ്‌മെന്റും, പോലീസും അറിയിച്ചു. ലയങ്ങൾ ഒഴിപ്പിക്കുന്നതിനു തൊഴിലാളികൾ എതിർപ്പു പ്രകടമാക്കിയതിനെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി നാഗമാലയിലും, കുറവന്തവളത്തും ഓരോ ലയങ്ങൾ സജ്ജികരിക്കാൻ തീരുമാനിച്ചു. കൂടാതെ പ്രദേശം റെഡ് സോണിൽ ഉൾപ്പെടുത്തി കടകൾ ഉൾപ്പെടെ അടയ്ക്കാനും കോവിഡ് നിയന്ത്രണ വിധേയൻ ആകും വരെ തൊഴിലാളികൾക്ക് മാനേജ്‌മെന്റ് ഭക്ഷണ സാധനങ്ങൾ എത്തിക്കാനും പിന്നീട് ശമ്പളത്തിൽ നിന്നും ഈടാക്കാനും യോഗത്തിൽ തീരുമാനമായി. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൽ ഗോപിനാഥ പിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുംതാസ് ഷാജഹാൻ, ഗ്രാമ പഞ്ചായത്ത് അംഗം എ ജോസഫ്, മെഡിക്കൽ ഓഫീസർ രശ്മി, ഹാരിസൺ നാഗമല എസ്റ്റേറ്റ് മാനേജർ ബിജോയ്‌ മാത്യു, ജനമൈത്രി പോലീസ് കോ ഓർഡിനേറ്റർ പ്രദീപ്‌ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.