*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നവീൻ ജെ. അന്ത്രപ്പേറിന്റെ പുതിയ മ്യൂസിക് വീഡിയോ 'പ്രതീക്ഷയുടെ ഗീതം'

നവീൻ ജെ. അന്ത്രപ്പേർൻെറ 'Hope's Anthem' അഥവാ 'പ്രതീക്ഷയുടെ ഗീതം'  വെറുമൊരു ഗാനമല്ല,  ഈ കൊറോണക്കാലത്ത്  അത് നമ്മിൽ നിറയെ പ്രതീക്ഷ നിറക്കുന്നു.  ജീവിതത്തിലെ തിക്തമായ അനുഭവങ്ങളെ സുരക്ഷയോടെ, ആത്മധൈര്യത്തോടെ  നേരിടാൻ നവീനൊരുക്കിയ  ഈ ഗാനം നമുക്ക് ഊർജം പകരുന്നു.

സംഗീതത്തിൻെറ അകമ്പടിയോടെ...ഏതാനും വരികളിലൂടെ... അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഗായകനും, ഗിറ്റാറിസ്റ്റും, സംഗീത സംവിധായകനുമായ  കൊച്ചി, കളമശ്ശേരി സ്വദേശി  നവീൻ ജെ. അന്ത്രപ്പേർൻെറ ശബ്ദത്തിലൂടെ  'പ്രതീക്ഷയുടെ ഗീത'മെത്തുമ്പോൾ പുതിയൊരു ലോകം നമുക്ക് മുന്നിൽ തുറക്കുകയായി.
ഒറ്റപ്പെട്ടവരുടെ വേദനയിലേക്ക്  സംഗീത മധുരിമ പകർന്ന- 'ലോൺലി അയാം ക്രയിങ്' എന്ന സംഗീത വീഡിയോയിലൂടെ രാജ്യാന്തര പ്രശസ്തിയിലേക്കുയർന്ന  നവീൻ ജെ. അന്ത്രപ്പേർ മലയാളികൾക്ക് അഭിമാനമാണ്.  മുംബൈ ബോളിവുഡിലെ യാഷ്‌രാജ് ഫിലിംസ് സ്റ്റുഡിയോയിൽ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ച  ലോൺലി ഐആം ക്രയിങ് എന്ന സംഗീത വീഡിയോ ആസ്വാദക ഹൃദയങ്ങളേറെ കീഴടക്കി.
ഏഴാം വയസിൽ പിതാവിൽ നിന്നാണ്  നവീൻ സംഗീത പഠനം തുടങ്ങിയത്.   
പോപ്, റോക് , ഫ്യൂഷൻ, സോഫ്റ്റ് റോക്, പോപ്  റോക് തുടങ്ങിയ മ്യൂസിക് വകഭേദങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സിൽ ഇടം  നേടിയ   നവീനും സംഘവും ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോകൾ ചെയ്തുവരുന്നു.

ഇന്ത്യയിലെങ്ങും നിന്നുള്ള മ്യൂസിക് ബാൻഡുകൾ പങ്കെടുത്ത ബാറ്റിൽ ഓഫ് ബാൻഡ്‌സ് എന്ന  മുംബൈ ഫെസ്റ്റിവലിനും രംഗോലി ഗൾഫ് ടി  വി ഷോ തുടങ്ങിയ പരിപാടികൾക്കും നവീൻ  ജഡ്ജായി  പ്രവർത്തിച്ചു .

ആളുകളെ കീഴടക്കുന്ന മാസ്മരിക സംഗീതവും ഗിറ്റാറിലെ ചടുലമായ മാജിക്കൽ വിരുന്നും  ആളുകളെ പിടിച്ചിരുത്തുന്ന  സ്റ്റേജിലെ  മാജിക്കൽ പ്രകടനവുമായി  നവീന്റെ പുതിയ വീഡിയോയും ഈ കൊറോണ കാലത്തു ആശ്വസമാകുമെന്നുറപ്പ്. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.