*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഓണ്ലൈൻ ന്യൂസ് പോർട്ടൽ ചീഫ് എഡിറ്റർമാർ സംഘടന രൂപീകരിക്കുന്നു

കൊച്ചി : ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടുന്ന യോഗത്തില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കുമെന്ന് കോഡിനേറ്റര്‍മാരായ പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), രവീന്ദ്രന്‍ (കവര്‍ സ്റ്റോറി), തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) എന്നിവര്‍ പറഞ്ഞു. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ദേശീയ സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് ഇത് തരണം ചെയ്യുകയാണ് പ്രധാന ലക്ഷ്യമെന്നും സംഘാടകര്‍  പറഞ്ഞു.

ഓണ്‍ ലൈന്‍ മീഡിയകളുടെ മാനേജ്മെന്റ് പ്രതിനിധികള്‍ മാത്രമാകും സംഘടനയില്‍ ഉണ്ടാകുക. ന്യുസ് പോര്‍ട്ടല്‍ മുഖേന ദിവസേന വാര്‍ത്തകള്‍  അപ് ഡേറ്റ് ചെയ്യുന്ന ചാനലുകള്‍ക്കാണ് അംഗത്വം നല്‍കുക. ഇന്ത്യയിലോ വിദേശത്തോ മലയാള ഭാഷയില്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗത്വത്തിന് അര്‍ഹതയുണ്ടായിരിക്കും. കോവിഡ്‌ പ്രോട്ടോകോള്‍ പ്രകാരമായിരിക്കും യോഗം നടക്കുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  94473 66263, 85471 98263 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.