TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കെ എസ് ആര്‍ ടി സി ടിക്കറ്റ് റിസര്‍വേഷന് ഇനി മൊബൈല്‍ ആപ്പ് ; മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും


തിരുവനന്തപുരം : ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന് മൊബൈല്‍ ആപ്പുമായി കെ.എസ്.ആര്‍.ടി.സി. 'എന്റെ കെ.എസ്.ആര്‍.ടി.സി' ആപ്പ് ഇന്ന്‍ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പ് പുറത്തിറക്കും. കെ.എസ്.ആര്‍.ടി.സി ജനതാ സര്‍വീസ്, കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക്സ് എന്നിവയുടെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പങ്കെടുക്കും.

ലളിതമായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് രൂപകല്‍പന. ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്തിരുന്നത്. മിക്ക യാത്രക്കാരും മൊബൈല്‍ ഫോണാണ് ബുക്കിംഗിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് ഓണ്‍ലൈന്‍ റിസര്‍വേഷനായി സ്വന്തമായി മൊബൈല്‍ ആപ്പ് ഉണ്ടായിരുന്നില്ല. പുതിയ ആപ്പ് യാഥാര്‍ഥ്യമായതോടെ വളരെ വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.