*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കാട്ടുപന്നിയെ വൈദ്യുതഘാതം ഏല്പിച്ചു കൊന്ന സംഘത്തില്‍ രണ്ട് പേരെ വനംവകുപ്പ് അധികൃതര്‍ അറസ്​റ്റ്​ ചെയ്തു. മൂന്ന് പേര്‍ ഒളിവില്‍

കാട്ടുപന്നിയെ വൈദ്യുതക്കെണിയിൽ വേട്ടയാടിപ്പിടിച്ച സംഘത്തിലെ രണ്ടുപേർ പത്തനാപുരത്ത് അറസ്റ്റിൽ
സർവീസ് ലൈനിൽ നിന്നും വൈദ്യുതക്കെണിയൊരുക്കി കാട്ടു പന്നിയെ വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കിയ സംഘത്തിലെ രണ്ടുപേരെ പത്തനാപുരത്തെ വനപാലക സംഘം പിടികൂടി. ഇറച്ചിയും കാട്ടുപന്നിയുടെ കുഴിച്ചുമൂടിയ അവശിഷ്ടങ്ങളും വേട്ടയാടിപ്പിടിക്കാൻ ഉപയോഗിച്ച വസ്തുക്കളും പിടിയിലായവരിൽ നിന്നും കണ്ടെത്തി. പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലെ കല്ലാമുട്ടം ആശാരികൂപ്പ് ബിജുഭവനിൽ 35കാരനായ സന്തോഷ്, കല്ലാമുട്ടം ആശാരിക്കൂപ്പ് സ്നേഹാലയത്തിൽ 53-കാരനായ വർഗീസ് എന്നിവരാണ് പിടിയിലായത്.
മറ്റ് പ്രതികളായ കല്ലാമുട്ടം ചെത്തിയരിയത്ത് വീട്ടിൽ 60-കാരനായ തോമസ് വർഗീസ്, അഭി ഭവനിൽ 49-കാരനായ ദാമോദരൻ പിള്ള,
കല്ലംകുഴി വീട്ടിൽ 53-കാരനായ രാജൻ എന്നിവർ പിടിയിലാകാനുണ്ട്. വ്യാഴാഴ്ച രാത്രിയിൽ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയതെന്ന് പത്തനാപുരം റേഞ്ച് വനപാലക സംഘം അറിയിച്ചു. സർവീസ് ലൈനിൽ നിന്ന് കണക്ഷൻ വലിച്ച് കെണിയുണ്ടാക്കി കാട്ടുപന്നിയെ കെണിയിലേക്ക് ഓടിച്ചുകയറ്റിയാണ് വേട്ടയാടിയത്. ഷോക്കേറ്റ് വീണ പന്നിയെ ഇറച്ചിയാക്കി പങ്കിട്ടെടുക്കുകയായിരുന്നെന്ന് വനപാലകർ പറഞ്ഞു. ഇറച്ചിയാക്കിയ ശേഷം കുഴിച്ചുമൂടിയ കാട്ടുപന്നിയുടെ തലയടക്കമുള്ള ഭാഗങ്ങൾ വനപാലകർ കണ്ടെത്തിയിട്ടുണ്ട്.

പ്രതികള്‍ കാട്ടുപന്നിയെ കൊന്ന് ഇറച്ചി ആക്കാന്‍ ഉപയോഗിച്ച പിച്ചാത്തി,ഈറ,സര്‍വീസ്‌ വയര്‍ എന്നിവ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു.ഒന്നും രണ്ടും പ്രതികളെ വനംവകുപ്പ്‌ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഒളിവില്‍ പോയ പ്രതികള്‍ക്കായി വനംവകുപ്പ്‌ അന്വേഷണം ആരംഭിച്ചു.   


കാട്ടുപന്നിയെ പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തുന്ന സം

https://www.madhyamam.com/kerala/local-news/kasaragod/--531325
കാട്ടുപന്നിയെ പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തുന്ന സം

https://www.madhyamam.com/kerala/local-news/kasaragod/--531325

 

 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.