TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴയില്‍ പോക്സോ കേസിലെ പ്രതി സ്റ്റേഷനില്‍ നിന്നും കടന്ന സംഭവം പ്രതികളെ ലോക്കപ്പില്‍ സൂക്ഷിക്കാന്‍ അനുവാദമില്ലാത്തതാണ് പോലീസിനു വിനയായത്.

 
കൊല്ലം കുളത്തൂപ്പുഴയില്‍ പോക്സോ കേസിലെ പ്രതി സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് കടന്ന സംഭവം; പ്രതികളെ ലോക്കപ്പില്‍ സൂക്ഷിക്കാന്‍ അനുവാദമില്ലാത്തതാണ് പോലീസിനു വിനയായത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പിടിയിലാകുന്ന പ്രതികളെ സ്റ്റേഷന്‍ ലോക്കപ്പിനുളളില്‍ സൂക്ഷിക്കാന്‍ അനുവാദമില്ലാത്തതാണ് കുളത്തൂപ്പുഴയില്‍ പ്രതി വിലങ്ങഴിച്ച് കടക്കാന്‍ ഇടയാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റോരു കേസില്‍ പോലീസ് പിടിയിലായ പ്രതിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുളള കുളത്തൂപ്പുഴ എസ്.ഐ. എന്‍.അശോക് കുമാര്‍ പ്രതിയെ ലോക്കപ്പില്‍ സൂക്ഷിച്ചിരുന്നു ഇതേ തുടര്‍ന്ന് അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ പോലീസുകാരും നിരീക്ഷണത്തിലാണ്.

കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് എസ്.ഐ. അച്ചടക്ക നടപടിക്ക് വിധേയനാവുമെന്ന് പോലീസുകാര്‍ക്കിടയില്‍ സംസാരം നില നില്‍ക്കുന്നതിനിടയിലാണ് മറ്റൊരു പോക്സോ കേസില്‍ പ്രതി പോലീസ് പിടിയിലാകുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാലാണ് സ്റ്റേഷനു പുറത്ത് ജന്നല്‍ അഴിക്കുളളില്‍ കൈവിലങ്ങിട്ട് പ്രതിയെ സൂക്ഷിച്ചിരുന്നത്. നന്നേ മെലിഞ്ഞ പ്രതിയുടെ കൈ വിലങ്ങില്‍ പാകമാകാതെ തനിയെ ഊരുകയും പോലീസിന്‍റെ കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നെന്നാണ് സ്റ്റേഷന്‍ ചുമതലക്കാര്‍ പറയുന്നത്.

ലോക്കപ്പിലായിരുന്നെങ്കില്‍ ഇത്തരത്തില്‍ അബദ്ധം വരില്ലായിരുന്നെന്നും ഇവര്‍ പറയുന്നു. വനത്തിനുളളില്‍ പ്രതിയുണ്ടെന്നറിഞ്ഞിട്ടും കൂടുതല്‍ പോലീസിനെ നിയമിച്ച് ശാസ്ത്രീയമായ രീതിയില്‍ തിരച്ചില്‍ നടത്താന്‍ ഉന്നരുടെ അനുവാദം ലഭിക്കാത്തതും പോലീസിനു വിനയായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.