*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴ സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് രക്ഷപെട്ട പോക്സോ കേസിലെ പ്രതി പിടിയില്‍.

കൊല്ലം കുളത്തൂപ്പുഴ സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് രക്ഷപെട്ട പോക്സോ കേസിലെ പ്രതി പിടിയില്‍. ശേന്തുരുണി വന്യമൃഗ സങ്കേതത്തില്‍ നിന്നും പുറത്തിറങ്ങിയ പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്.
 
സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് രക്ഷപെട്ട പോക്സോ കേസിലെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. തൃശ്ശൂര്‍ എടക്കഴിയൂര്‍ കറുത്താറന്‍ വീട്ടില്‍ 24 വയസുള്ള എം.ബാദുഷയെയാണ് നാട്ടുകാര്‍ സാഹസികമായി പിടികൂടി പോലീസിനു കൈമാറിയത്.

നാട്ടുകാരേയും പോലീസിനേയും വട്ടം ചുറ്റിച്ച പ്രതി ഒളിവില്‍ കഴിഞ്ഞത് വന്യമൃഗങ്ങള്‍ നിറഞ്ഞ വനത്തില്‍. ഒരു രാത്രി മുഴുവന്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമായ വനത്തില്‍ രാത്രി പെയ്ത മഴയത്താണ് പ്രതി പതിയിരുന്നത്.

ഏറെ നാളായി കുളത്തൂപ്പുഴയില്‍ യുവതിക്കൊപ്പം താമസിച്ചു വന്നിരുന്ന പാലക്കാട് കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയായ ബാദുഷയെ വ്യാഴാഴ്ചയാണ് കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്.

കൊപ്പം പോലീസിനു കൈമാറാനായി സ്റ്റേഷനില്‍ കൈവിലങ്ങിട്ട് സൂക്ഷിക്കുന്നതിനിടയിലാണ് പ്രതി വിലങ്ങഴിച്ച് കടന്നു കളഞ്ഞത്. കട്ടിളപ്പാറ ശേന്തുരുണി വന്യമൃഗ സംരക്ഷിത വനമേഖലയിലേക്ക് കടന്ന പ്രതിക്ക് വേണ്ടി നാട്ടുകാരും പോലീസും വനപാലകരും രാത്രി മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും തുമ്പൊന്നും കണ്ടെത്താനായില്ല.

രാത്രി മുഴുവന്‍ വനത്തില്‍ കഴിഞ്ഞിരുന്ന പ്രതി പുലര്‍ച്ചയോടെ പുറത്തിറങ്ങി നെടുവണ്ണൂര്‍ കടവ് വനം ചെക്ക് പോസ്റ്റിനു സമീപത്തെ കടയിലെത്തി മാസ്ക്ക് വാങ്ങുകയും നാട്ടുകാരനായ ആളുടെ ഓട്ടോറിക്ഷ വിളിച്ച് കടക്കാന്‍ ശ്രമം നടത്തിയപ്പോള്‍ സംശയം തോന്നിയ പ്രദേശവാസികള്‍ പ്രതിയെ പിടികൂടുകയായിരുന്നു.

നാട്ടുകാരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കൂടുതല്‍ ആളുകളെത്തി ഓടിച്ചിട്ട് പിടിച്ച് കൈബന്ധിച്ച് പോലീസിനു കൈമാറുകയായിരുന്നു.

പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷ്,എസ്.ഐ. എസ്.ഉദയന്‍,കല്ലുവരമ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ സജീവ് എന്നിവര്‍ തിരച്ചലിന് നേതൃത്വം കൊടുത്തത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.