
കുവൈറ്റില്‍ ജോലി ചെയ്യുന്ന കുട്ടിയമ്മയുടെ മകള്‍ ബിന്ദുവും ഭര്‍ത്താവ് ജോണി ബേബിയും ആണ് പൊടിയാട്ടുവിള ഏ.ജി സഭക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയത്.
സഭയിലെ പാസ്റ്ററും ഭാരവാഹികളും ക്രൂരമായി പെരുമാറി എന്നും നാട്ടുകാരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിട്ടു.ബഹളം ഉണ്ടാക്കിച്ചു എന്നും അനേക വര്‍ഷങ്ങളായി പൊടിയാട്ടുവിള ഏ.ജി സഭാഗം ആയ കുട്ടിയമ്മയെ ക്രിസ്തീയ ആചാരമായ അടക്കം ചെയ്യുന്നതിന് വിരുദ്ധമായി മൃതദേഹം ദഹിപ്പിക്കല്‍ നിര്‍ബന്ധിച്ചു നടപ്പാക്കിയതായി ബന്ധുക്കളുടെ പരാതി.
പ്രോട്ടോക്കോള്‍ അനുസരിച്ച് പതിമൂന്ന് അടി കുഴി എടുത്തു അടക്കുവാന്‍ ആരോഗ്യവകുപ്പും പോലീസും നിര്‍ദേശിച്ചു.കുഴി എടുക്കേണ്ട സ്ഥലവും അടയാളപ്പെടുത്തി തന്നു.എന്നാല്‍ സഭയിലെ ഭാരവാഹികള്‍ സ്ഥലം ഉണ്ടായിട്ടും അവിടെ കുഴി എടുക്കുവാനും അടക്കം ചെയ്യാനും അനുവദിച്ചില്ലത്രേ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ സഹായിച്ചു എന്നാല്‍ ആപത്തില്‍ കൂടെ നില്കേണ്ട സഭയിലെ ആളുകള്‍ കൂടെ നിന്നില്ല എന്നും ഇവര്‍ പറയുന്നു.
ഒരു ലക്ഷം രൂപ അടക്കത്തിന് വേണ്ടി പാസ്റ്ററും സഭയിലെ ഭാരവാഹികളും ആവശ്യപ്പെട്ടു. പണം നല്കാന് തയ്യാര്‍ ആയപ്പോള്‍ വാക്ക് മാറി.വിവരം ഏ.ജി സംഘടനയിലെ സൂപ്രണ്ടിനെ വിവരം അറിയിച്ചു എങ്കിലും അദ്ദേഹം ഇടപെട്ടില്ല. സെമിത്തേരിയില്‍ സ്ഥലം ഉണ്ടായിട്ടും സ്ഥലത്തിന് പണം നല്‍കാം എന്ന് പറഞ്ഞിട്ടും നേതൃത്വം വഴങ്ങിയില്ല എന്ന് ജോണിയും ബിന്ദുവും പറയുന്നു.
മതിലിനോട് ചേര്‍ന്ന സ്ഥലം നല്‍കിയത് മനപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ക്രിസ്തീയ ആചാര പ്രകാരം അടക്കം ചെയ്യണം എന്നുള്ളത് സാഹചര്യം ഉണ്ടായിട്ടും അനുവദിച്ചില്ല.
ഇന്ന് അസ്ഥി കല്ലറയില്‍ നിക്ഷേപിക്കാന്‍ ബന്ധുക്കള്‍ എത്തിയപ്പോള്‍ പാസ്റ്റര്‍ സഭയിലെ ആളുകള്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥിക്കാന്‍ എത്തി എങ്കിലും കുട്ടിയമ്മയുടെ മൂത്ത മകളും ബന്ധുക്കളും അനുവദിച്ചില്ല.
ഇതില്‍ പ്രകോപിതനായ പാസ്റ്റര്‍ പിടക്കോഴി കൂവുന്നു എന്ന് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതായും സഭയിലെ പ്രമാണികളായ ചിലര്‍ മരിച്ച കുട്ടിയമ്മയുടെ ബന്ധുക്കളെ വീട് കയറി അടിക്കും എന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
കുട്ടിയമ്മക്ക് ന്യുമോണിയ ആയി ആണ് മെഡിക്കൽ കോളേജിൽ കൊണ്ട് പോയത് എന്നും കോവിഡ് ബാധിച്ചത് മെഡിക്കൽ കോളേജിൽ നിന്നാണെന്നും ഇത് ആശുപത്രിയുടെ അനാസ്ഥ ആണെന്നും ബന്ധുക്കൾ പറയുന്നു.
എന്നാല്‍ പൊടിയാട്ടുവിള ഏ.ജി സഭയുടെ പാസ്റ്റര്‍ വിഷയങ്ങള്‍ പാടെ നിഷേധിച്ചു.ഏ.ജി സഭക്ക് അടക്കം ചെയ്യുന്നതില്‍ താല്പര്യക്കുറവ് ഇല്ലായിരുന്നു.സ്ഥലവും കൊടുത്തു എന്നാല്‍ അടക്കം ചെയ്യുന്നതില്‍ നാട്ടുകാരുടെ എതിര്‍പ്പ് മൂലമാണ് ദഹിപ്പിക്കേണ്ടി വന്നത്.ദഹിപ്പിക്കുന്ന കാര്യം കുട്ടിയമ്മയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തിയിരുന്നു എന്ന് പാസ്റ്റര്‍ മത്തായി കുട്ടി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ