*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് രക്ഷപ്പെട്ട പ്രതിയെ പിടിക്കാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് പോലീസിന്‍റെ ആദരവ്.

കൊല്ലം കുളത്തൂപ്പുഴ സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് രക്ഷപ്പെട്ട പ്രതിയെ പിടിക്കാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് പോലീസിന്‍റെ ആദരവ്. റൂറല്‍ പോലീസ് മേധാവിയുടെ അനുമോദനകത്ത് കൈമാറിയാണ് ആദരിച്ചത്.
പോലീസ് സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് വനത്തിനുളളിലൊളിച്ച പ്രതിയെ പിടിക്കാന്‍ സഹായിച്ചവരെ പോലീസ് ആദരിച്ചു. വ്യാഴാഴ്ച രാവിലെയാണ് പോക്സോ കേസിലെ പ്രതി കുളത്തൂപ്പുഴ സ്റ്റേഷനില്‍ നിന്നും കടന്നത്.

കാടിനുളളില്‍ലേക്ക് ഓടിമറഞ്ഞ പ്രതിയെ കണ്ടെത്താന്‍ പോലീസിനോടൊപ്പം തിരച്ചലിന് സഹായിച്ചവരേയും പ്രതിയെ പിടിക്കാന്‍ നേതൃത്വം കൊടുത്തവരേയും  സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് പോലീസ് മേധാവിയുടെ ആദരവും അനുമോദനവും അറിയിച്ച് സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചായസല്‍ക്കാരം നടത്തി കുളത്തൂപ്പുഴ പോലീസ് മാതൃക കാട്ടിയത്. കുളത്തൂപ്പുഴ ആറിന്‍റെ തീരങ്ങളിലൂടെ ഡീസെന്‍റ് മുക്ക് കുട്ടിവനത്തില്‍ നിന്നും നെടുവണ്ണൂര്‍ കടവിലെത്തണമെങ്കില്‍ കാടറിയാത്തവര്‍ക്ക് ഏറെ പ്രയാസം.

കാട്ടുമൃഗങ്ങള്‍ നിറഞ്ഞ വനത്തിലൂടെ പ്രതിക്ക് ഇത്രദൂരം സഞ്ചരിക്കാന്‍ എങ്ങനെ സാധ്യമായെന്നാണ് നാട്ടുകാര്‍ ആരായുന്നത്. ഇവിടെയെല്ലാം തിരച്ചില്‍ നടത്താന്‍ നാട്ടുകാര്‍ ഏറെ പോലീസിനെ സഹായിച്ചിരുന്നു. ഇതാണ് അംഗീകാരത്തിന് അര്‍ഹത നേടിയത്.

ശേന്തുരുണി വന്യമൃഗ സംരക്ഷണകേന്ദ്രത്തിലേക്ക് കടന്ന പ്രതിയെ ഏറെ ദൂരം പിന്‍തുടരുകയും പുലര്‍ച്ചവരെ ഉറക്കമുണര്‍ന്ന് കാടിനു പുറത്ത് പ്രതിക്കായി നാട്ടുകാര്‍ കാത്തിരുന്നിരുന്നു. പുലര്‍ച്ചെ കാടിീനു പുറത്തിറങ്ങിയ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസിന ആറിയിച്ചപ്പോഴേക്കും കടക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിയെ കീഴ്പ്പെടുത്തി ബന്ധനസ്ഥനാക്കി പോലീസിനു കൈമാറുകയായിരുന്നു

സംഭവത്തിനു നേതൃത്വം കൊടുത്ത നെടുവണ്ണൂര്‍കടവ് റോഡരികത്തു വീട്ടില്‍ രവി,മധു,സജിത്ത് വിലാസത്തില്‍ അപ്പു,പൂമ്പാറ ബ്ലോക്ക് നമ്പര്‍ 44 ല്‍ മുരുകന്‍,മഹേഷ്ഭവനില്‍ മഹേഷ്,മോഹനന്‍, വില്ലുമല കിഴക്കേകര വീട്ടില്‍ ശരത്ത് എന്നിവര്‍ക്കാണ് കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കറുടെ അനുമോദന കത്ത് കൈമാറിയത്.

കുളത്തൂപ്പുഴ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷ്,എസ്.ഐ. എസ്.ഉദയന്‍,എ.എസ്.ഐ.ഹരികുമാര്‍,ജഗജീവന്‍, സി.പി.ഒ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.