*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പോപ്പുലര്‍ ഫിനാന്‍സ് :തട്ടിപ്പിന് ഇരയായ നിക്ഷേപകരില്‍ പലര്‍ക്കും ഹൃദയാഘാതം

കോന്നി വകയാറിലെ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തിയ പലര്‍ക്കും ഹൃദയാഘാതം വന്നു ചികില്‍സയില്‍ . 4 പേര്‍ മരണപ്പെട്ടു . ജീവിതത്തില്‍ സ്വരുകൂട്ടിയ പണം നാളെയുടെ പ്രതീക്ഷയായി പോപ്പുലറില്‍ നിക്ഷേപിച്ചു . ജീവിക്കാന്‍ മറ്റ് വരുമാന മാര്‍ഗം ഇല്ലാതായതോടെ 4 ആളുകള്‍ ഹൃദയ വേദനയോടെ പിടഞ്ഞു മരിച്ചു . എഴുകോണ്‍ ശശി എന്ന നിക്ഷേപകന്‍ ഹൃദയാഘാതം വന്നു ആശുപത്രിയില്‍ ആണ് . പലരും ആത്മഹത്യയുടെ മുന്നില്‍ ആണെന്ന് 5 ദിവസമായി അറിയിയ്ക്കുന്നു .സര്‍ക്കാര്‍ ഉണരുക . എത്രയും വേഗം ഒരു ബോധവത്കരണ മീറ്റിങ് വിളിക്കുക്ക . അല്ലെങ്കില്‍ നിക്ഷേപകരില്‍ പലരുടേയും ജീവന്‍ പോകും .
അത്രമാത്രം വഞ്ചിതര്‍ ആയവര്‍ ആണ് സര്‍ക്കാര്‍ കരുണ യാചിക്കുന്നത് . കൊടികണക്കിനുരൂപാ മോഷ്ഠിച്ചു കൊണ്ട് അന്യ രാജ്യത്തേക്ക് പോകുവാന്‍ ഉള്ള ഉടമകളുടെ നീക്കം നിക്ഷേപകര്‍ ചേര്‍ന്ന് തകര്‍ത്തതിനാല്‍ ഇന്ന് 5 ഉടമകള്‍ പോലീസ് വലയില്‍ ആണ് .ഇനിയും പ്രതികള്‍ ഉണ്ട് . അവരെയും പിടിക്കുക .
എഴുകോണ്‍ ശശി എന്ന പാവം നിക്ഷേപകന്‍ ജീവിതത്തില്‍ ഉള്ള എല്ലാ പണവും പോപ്പുലര്‍ എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ചു . മാസം കിട്ടുന്ന പലിശ എടുത്തു ജീവിച്ചു .തട്ടിപ്പിന് ഇരയായി എന്നു കണ്ടറിഞ്ഞപ്പോള്‍ എല്ലാം തകര്‍ന്നു . ഏറെ ദിവസമായി മാനസിക വിഷമത്തില്‍ ആയിരുന്നു .ഇന്നലെ മാനസിക വിഷമം കൂടി തളര്‍ന്ന് വീണു . ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.