
നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണ സ്ഥിതി ഉള്‍പ്പെടെ വിശദമാക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഈ റിപ്പോര്‍ട്ട് ഇന്നലെ സമര്‍പ്പിച്ചില്ല. ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പല സ്റ്റേഷനുകളിലും ഇതു പാലിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. 25,000ത്തോളം വരുന്ന നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് സര്‍ക്കാരിനോടു വിശദമായ സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജി ഈ മാസം 22ന് പരിഗണിക്കാന്‍ മാറ്റി.
സിബിഐ അന്വേഷണം ആവശ്യമാണെന്നും 3900 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും സര്‍ക്കാര്‍ അറിയിച്ചു. തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവ് ചില സ്റ്റേഷന് ഓഫീസര്‍മാര്‍ നടപ്പാക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഡിജിപി യുടെ ഉത്രവു മാത്രമേ പാലിക്കൂ എന്ന് ചില പൊലീസുകാര്‍ വാശി പിടിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ