TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

റംസിയുടെ മരണം നടിയ്ക്ക് കുരുക്ക് മുറുകുന്നു? ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍, തെളിവുകള്‍ ഹാജരാക്കി

കൊട്ടിയം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയുടെയും ബന്ധുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഈ മാസം ഒമ്ബതിലേക്കാണ് മാറ്റിയത്.കൊല്ലം സെഷന്‍സ് കോടതിയാണ് വിധി പറയുക.

നടി ലക്ഷ്മി പ്രമോദ്, ഇവരുടെ ഭര്‍തൃമാതാവ് ആരീഫാബീവിയുമാണ് മുന്‍കൂര്‍ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടു. അതോടൊപ്പം ഇവര്‍ക്കെതിരായ തെളിവുകളും കോടതിയില്‍ ഹാജരാക്കിയതായാണ് സൂചന. നേരത്തെ ഈ മാസം ആറുവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

യുവതിയുടെ പ്രതിശ്രുത വരനായിരുന്ന ഹാരിസ് നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴി‍ഞ്ഞിരുന്നു. എന്നാല്‍ സാമ്ബത്തികമായി മെച്ചപ്പെട്ട മറ്റൊരു പെണ്‍കുട്ടിയെ കിട്ടിയപ്പോള്‍ ഇയാള്‍ റംസിയെ ഒഴിവാക്കിയെന്നും, ഇതിനെത്തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നുമാണ് പരാതി. ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. റംസി ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു. ലക്ഷ്മിക്കൊപ്പം ഷൂട്ടിംഗ് സെറ്റിലൊക്കെ റംസി പോകാറുണ്ടായിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.