റീഹാബിലിറ്റേഷൻ പ്ലാന്റേറഷന്‍ കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ ഐ റ്റി .ഐ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇക്കൊല്ലം തന്നെ നടപ്പാക്കുമെന്ന് മന്ത്രി കെ.രാജു കുളത്തൂപ്പുഴയില്‍ പറഞ്ഞു. ഐ.ടി.ഐ തുടങ്ങുന്നതിന് ആവശ്യമായ സ്ഥല സൌകര്യങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കി സര്‍ക്കിരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കുളത്തൂപ്പുഴ കൂവക്കാട് തമിഴ് മീഡിയം ഗവണ്മെന്റ് സ്കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് .
തൊഴിലാളികളുടെ ആവശ്യപ്രകാരം ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ ബഡ്ജറ്റില്‍ ആര്.പി.എല്‍ കേന്ദ്രമാക്കി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റ്യൂട്ട് സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും തൊഴില്‍ മന്ത്രി ഇക്കാര്യം തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നാൽ നാളിതു വരെയും അതിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തത് പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു ഇതേതുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനം. തമിഴ് മീഡിയം സ്കൂളിന്റെ നിലവിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലൊന്നിലെ സൌകര്യം പ്രയോജനപ്പെടുത്തി അടിസ്ഥാന വികസനം ഉറപ്പാക്കിയാണ് ഐ.ടി.ഐ യുടെ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങുന്നതെന്നും മന്ത്രി അറിയിച്ചു.
തൊഴിലാളികളുടെ മക്കള്‍ക്കും പുറമേ നിന്നുളളവര്‍ക്കും ഇവിടുത്തെ സാധ്യത പ്രയോജനപ്പെടുത്താന്‍ ഉതകുന്ന തരത്തില്‍ പ്രവേശനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍ സുനില്പമിഡി,മാനേജര്‍ ജയപ്രകാശ്, എ.ഐ.റ്റി.യു.സി ആര്.പി.എല്‍.തൊഴിലാളിയൂണിയന്‍ ജനറല്‍ സെക്രട്ടറി സി.അജയപ്രസാദ്,സ്കൂള്‍ പ്രഥമാധ്യാപിക ഫ്രീഡമേരി തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ