*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

രക്തദാനത്തിനായി 'സ്നേഹപൂർവ്വം എസ്എഫ്ഐ .

കൊല്ലം : സംസ്ഥാനത്ത്‌ കോവിഡ്‌ 19 സ്ഥിരീകരിച്ച ശേഷം രക്തം നൽകുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിരുക്കുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സമാന സാഹചര്യം നിലനിൽക്കുന്നുണ്ട്‌.

ജില്ലയിലെ രക്തക്ഷാമം പരിഹരിക്കുന്നതിനായി രക്തദാനത്തിനായി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹപൂർവ്വം എസ്എഫ്ഐ' ക്യാമ്പയിൻ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി വിവിധ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർച്ചയായ ദിവസങ്ങളിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, രക്തബാങ്ക് എന്നിവിടങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർ രക്തദാനം നടത്തും.ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് നസ്മൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.അനന്ദു സ്വാഗതം പറഞ്ഞു.എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ആദർശ്.എം.സജി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹബീബ് നസീം, ആർ.എം.ഒ ഡോ.ഷിറിൽ അഷറഫ് , ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേധാവി ഡോ.ലക്ഷ്മി, ഡോ. പൂർണ്ണിമ, എസ്.സന്ദീപ് ലാൽ, അനന്ദു എസ്.എസ് തുടങ്ങിയവർ സംസാരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.