*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

'സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം'; വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലെ സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയില്‍ കേരളത്തില്‍ വ്യാപക ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം. വാട്സ്‌ആപ്പ് വഴി നിങ്ങള്‍ക്കും നേടാം വേണ്ടുവോളം പണം, ചെയ്യേണ്ടത് ചെറിയ കാര്യം മാത്രം' ഇത്തരം സന്ദേശങ്ങള്‍ രണ്ടു ദിവസമായി വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിറയുകയാണ്. ഈ മെസേജുകള്‍ കാണുമ്ബോള്‍ തന്നെ ഒന്നും നോക്കാതെ പിന്നാലെ പോകുന്നവര്‍ വന്‍ തട്ടിപ്പുകള്‍ക്കാണ് ഇരയാകുന്നത്. ഇത്തരമൊരു തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം നല്‍കുന്നത്.


സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ് പോസ്റ്റ്:

തട്ടിപ്പിന്റെ പുതുവഴികള്‍: സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ട്. സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്ബാദിക്കാന്‍ അവസരം എന്ന രീതിയില്‍ വാട്സാപ്പിലൂടെ ധാരാളം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്.

പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍, ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സാപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ റജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിങ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനുമാണ് സാധ്യത എന്നും മുന്നറിയിപ്പുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.