TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ടെക്‌നോ പാര്‍ക്കില്‍ പരിശോധന എക്‌സൈസ് പരിശോധന നടത്തുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ കഴക്കൂട്ടം എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായം പിടികൂടിയിരുന്നു. കൂടുതല്‍ പരിശോധന നടത്തുന്നതിനിടയില്‍ കണ്ടെത്തിയ പൊതി തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഫേസ്-3ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് നിര്‍മ്മാണ കമ്പനി താത്കാലിക ഓഫീസായി സ്ഥാപിച്ചിരുന്ന കണ്ടെയ്‌നറിനുള്ളില്‍ സൂക്ഷിച്ച 80 ലിറ്റര്‍ ചാരായമാണ് പിടികൂടിയത്. സമീപത്ത് ഒരു പൊതി എക്സൈസ് സംഘം കണ്ടെത്തി. കഞ്ചാവാണെന്ന നിഗമനത്തില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബോംബാണെന്ന് തിരിച്ചറിയുകയും പെട്ടെന്ന് ദൂരേയ്ക്ക് വലിച്ചെറിഞ്ഞതോടെ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

എക്സൈസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണറും സ്ഥലതെത്തി പരിശോധനടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.