TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തിരുവല്ല കടപ്രയിലെ തോംസൺ ബേക്കേഴ്സിന്റെ ബോർമ്മയുടെ പ്രവർത്തനം നിർത്തിവെക്കാൻ സബ്ബ് കളക്ടറുടെ ഉത്തരവ്

തിരുവല്ല: കടപ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന തോംസൺ ബേക്കേഴ്സിന്റെ ഉടമസ്ഥതയിലുള്ള ബോർമ്മയുടെയും മാലിന്യ പ്ലാന്റിന്റെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. തിരുവല്ല സബ്കളക്ടർ ചേതൻ കുമാർ മീണ ഉത്തരവിന്മേലാണ് നടപടി. സബ് കലക്ടർക്കൊപ്പമെത്തിയ പോലീസുകാരൻ മണ്ണിട്ട് മൂടിയ മാലിന്യക്കുഴിയിൽ അകപ്പെട്ടു. ബോർമയുടെ പ്രവർത്തനം സംബന്ധിച്ച് സമീപവാസികൾ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സബ് കളക്ടറും സംഘവും പരിശോധനയ്ക്കായി എത്തുന്ന വിവരമറിഞ്ഞ് ബോർമ പ്രവർത്തിക്കുന്ന കെട്ടിടത്തിന് പിന്നിലായുള്ള ഭൂമിയിൽ നിക്ഷേപിച്ചിരുന്ന മാലിന്യത്തിന് മുകളിൽ മണ്ണും കരിയിലയുമിട്ട് മൂടിയിരുന്നു. ഈ കുഴിയിലാണ് സബ് കളക്ടറുടെ കൂടെയെത്തിയ പോലീസുകാരൻ അകപ്പെട്ടത്. ബോർമയിലെ മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചിരുന്നത് പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനമാക്കുന്നതായ പരാതി ഉയർന്നിരുന്നു. സമീപത്തുകൂടി ഒഴുകുന്ന കോലറയാറിലേക്ക് മാലിന്യം ഒഴുക്കിയതും നാട്ടുകാരുടെ പരാതിക്കും പ്രതിഷേധത്തിനും ഇടയാക്കി. സ്ഥലം സന്ദർശിച്ച സബ് കളക്ടർ വിശദമായ റിപ്പോർട്ട് നൽകാൻ കടപ്ര പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.