*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വീട്ടിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി

തിരുവനന്തപുരം: വീട്ടിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. കല്ലറ, പാങ്ങോട് പുലിപ്പാറ പരയ്ക്കാടിനു സമീപം ഷിബുവിന്റെ മൃതദേഹമാണ് കഴിഞ്ഞയാഴ്ച വീട്ടില്‍ കട്ടിലിനോട് ചേര്‍ന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതികൂടിയായിരുന്നു ഇയാള്‍. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്റെ സുഹൃത്ത് പാങ്ങോട് ചന്തക്കുന്ന് നൗഫിയ മന്‍സിലില്‍ നവാസ് (40) നെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച തൊഴിലുറപ്പ് തൊഴിലാളികളാണ് മനുഷ്യന്റെ കാല്‍ തെരുവ് നായ്ക്കള്‍ കടിച്ചു കൊണ്ടു പോകുന്നത് കണ്ടത്, തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. സാഹചര്യത്തെളിവുകളുടെയും കൈയില്‍ കെട്ടിയിരുന്ന ചരടിന്റെയും അടിസ്ഥാനത്തിലാണ് മരിച്ചത് ഷിബുവാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. പത്തനാപുരത്ത് വച്ച്‌ ഷിബു നവാസിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായ ഷിബു രണ്ടു മാസം മുന്‍പാണ് പുറത്തിറങ്ങിയത്. വീണ്ടും നവാസുമായി സൗഹൃദത്തിലായി. കഴിഞ്ഞ ഞായറാഴ്ച ഇരുവരും ജോലിക്ക് പോയ മടങ്ങി വരവെ മദ്യവുമായി ഷിബുവിന്റെ വീട്ടിലെത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കത്തില്‍ ഷിബു നവാസിനെ പട്ടിക കൊണ്ട് മര്‍ദിച്ചു. തുടര്‍ന്ന് നവാസ് അതേ പട്ടിക കൈക്കലാക്കി ഷിബുവിന്റെ തലയ്ക്കടിച്ചു. തുടര്‍ന്ന് കത്തി കൊണ്ട് കൊല ചെയ്തു.

ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ബി.അശോകന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, സി.ഐ എന്‍.സുനിഷ്, എസ്.ഐ ജെ.അജയന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷം മുന്‍പ് മന്നാനിയ കോളേജിന് സമീപം യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് നവാസ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.