
'രാജ്യത്തെ തൊഴിലില്ലാത്തവര്‍ക്ക് വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലൂടെ ദിവസവും ആയിരം മുതല്‍ രണ്ടായിരം രൂപ സമ്ബാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഒരുക്കുന്നു' എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ മുഴുവന്‍ വ്യാപകമായി പ്രചരിക്കുന്നു .
പ്രധാനമന്ത്രിയുടെ പേരില്‍ രോജ്ഗാര്‍ യോജന എന്ന പേരിലാണ് വ്യാപകമായി തൊഴില്‍ അവസരം ഒരുങ്ങുന്നുവെന്നാണ് സന്ദേശം.സ്വന്തമായി മൊബൈല്‍ ഫോണുള്ള ആര്‍ക്കും പദ്ധതിയില്‍ ഭാഗമാകാമെന്നും വീട്ടിലിരുന്ന് തന്നെ ജോലിയെടുക്കാമെന്നതുമാണ് പദ്ധതിയുടെ മികവായി പ്രചാരണത്തില്‍ അവകാശപ്പെടുന്നത്.ഒക്ടോബര്‍ 20 വരെയാണ് പദ്ധതി പ്രകാരം ആളുകളെ എടുക്കുന്നതെന്നും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കും അടക്കമാണ് പ്രചാരണം.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വിശദമാക്കുന്നത്. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് പി ഐ ബി വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ