*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ആണും പെണ്ണും കെട്ടതല്ലേ എന്ന് ചോദിക്കുന്നു.'ജീവിക്കാന്‍ സമൂഹം സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യണം ?

ആണും പെണ്ണും കെട്ടതല്ലേ എന്ന് ചോദിക്കുന്നു.'ജീവിക്കാന്‍ സമൂഹം സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞങ്ങളൊക്കെ എന്ത് ചെയ്യണം ?'..നാളെ മുതല്‍ കച്ചവടത്തിന് ഇറങ്ങാന്‍ കഴിയില്ല..കണ്ണീരോടെ സജന ഷാജി

കാക്കനാട്-തൃപ്പൂണിത്തുറ ബൈപ്പാസിലെ വഴിയരികില്‍ ഭക്ഷണം വിറ്റ് ജീവിക്കുകയാണ് സജന അടക്കമുള്ള അഞ്ച് ട്രാന്‍സ്ജന്‍ഡര്‍മാര്‍. സ്വാദിഷ്ടമായ ബിരിയാണിയും ഊണുമെല്ലാം പൊതി കെട്ടി വഴിയരികില്‍ കൊണ്ടുപോയി വിറ്റ് നല്ല രീതിയില്‍ ജീവിച്ചുപോരുന്നതിനിടെയാണ്

ഇവര്‍ കച്ചവടം നടത്തുന്നതിന് തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജന അടക്കമുള്ളവരുടെ കച്ചവടം തടസപ്പെടുത്തുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

പിന്നീട് ലിംഗവിവേചനം മുന്‍നിര്‍ത്തിയുള്ള അതിക്ഷേപങ്ങള്‍ നടത്തി മാനസികമായും തളര്‍ത്തി. പ്രശ്‌നങ്ങള്‍ മുഴുവന്‍ സജന സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചു. കുറച്ച്‌ ദിവസമായി തങ്ങളെ മാനസികമായി ഇവര്‍ പീഡിപ്പിക്കുകയാണെന്ന് സജന കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും വിഷയത്തിലിടപെടാന്‍ പൊലീസ് വിസമ്മതിച്ചുവെന്നും സജന പറയുന്നു.

'ഇന്ന് ഞാന്‍ ഉണ്ടാക്കികൊണ്ടുപോയ ഭക്ഷണം മുഴുവന്‍ ബാക്കി ആയി. 20 ഊണും, 150 ബിരിയാണിയുമാണ് ഉണ്ടാക്കിയത്. ഇതില്‍ നിന്ന് ആകെ വിറ്റ് പോയത് 20 ബിരിയാണി മാത്രമാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. നാളെ സാധനമെടുക്കാന്‍ പോലും പണമില്ല. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി, കുടുക്ക വരെ പൊട്ടിച്ചാണ് ഞങ്ങള്‍ ബിരിയാണി കച്ചവടം തുടങ്ങിയത്.'

ഇത് മാത്രമാണ് സജന അടക്കമുള്ള അഞ്ച് പേരുടേയും ജീവിതമാര്‍ഗം. ചിലര്‍ വന്ന് ഭക്ഷണം വാങ്ങി പോകാറുണ്ട്. പലരും വന്ന് പരിഹസിക്കാറുണ്ട്. അതെല്ലാം അവഗണിച്ച്‌ കച്ചവടവുമായി മുന്നോട്ട് പോകവേയാണ് ഇവരുടെ ജീവിതമാര്‍ഗം വഴിമുട്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടക്കുന്നത്.

ഫുഡ് ഇന്‍സ്‌പെക്ടറാണെന്ന് പറഞ്ഞ് ആളുകള്‍ വന്ന് ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ ഫുഡ് ആന്റ് സേഫ്റ്റിയുടെ അടക്കം ലൈസന്‍സ് എടുത്തിട്ടാണ് തങ്ങള്‍ കച്ചവടത്തിനിറങ്ങിയതെന്ന് സജന പറയുന്നു.

നാളെ മുതല്‍ കച്ചവടത്തിന് ഇറങ്ങാന്‍ കഴിയില്ല. പ്രശ്‌നത്തില്‍ ഇടപെട്ട് നടപടികളെടുത്ത് തങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാസം സംരക്ഷിക്കണമെന്ന അഭ്യര്‍ത്ഥന മുന്നോട്ട് വയ്ക്കുകയാണ് സജന.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.