TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഉത്ര വധക്കേസ്‌ വിചാരണ 7 ന്‌ തുടങ്ങും; ഭര്‍ത്താവ്‌ സൂരജ്‌ മുഖ്യപ്രതി

 

കൊല്ലം: അഞ്ചല്‍ ഏറത്തെ ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ ഭര്‍ത്താവ് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഏഴിനു തുടങ്ങും. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊല്ലത്തെ ആറാം നമ്ബര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്ബാകെയാണ് വിചാരണ. പ്രതിയുടെ അഭിഭാഷകനോട് ഹാജരാകാന്‍ കോടതി നിര്‍ദേശംനല്‍കിയിട്ടുണ്ട്. വിചാരണ വേഗത്തിലാക്കണമെന്ന അന്വേഷകസംഘം അപേക്ഷിച്ചിരുന്നു.

അഞ്ചല്‍ ഏറം വെള്ളാശ്ശേരില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ മെയ് ഏഴിനാണ് കിടപ്പുമുറിയില്‍ പാമ്ബുകടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. പാമ്ബിനെയും കണ്ടെത്തിയിരുന്നു. കേസില്‍ ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരംകോട് ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ (27) ആണ് പ്രതി. മറ്റൊരു പ്രതിയായിരുന്ന പാമ്ബുപിടിത്തക്കാരന്‍ കല്ലുവാതുക്കലിലെ ചാവരുകാവ് സുരേഷ് പിന്നീട് മാപ്പുസാക്ഷിയായി.

കേസില്‍ അനുബന്ധകുറ്റപത്രവും അന്വേഷകസംഘം വൈകാതെ സമര്‍പ്പിക്കും. കേസിലെ മറ്റു പ്രതികളായ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവര്‍ റിമാന്‍ഡിലാണ്. തെളിവു നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം എന്നിവയാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.