TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വായ്പ തട്ടിപ്പ്: കുടുംബശ്രീ ചെയര്‍പേഴ്സന്‍ അറസ്റ്റില്‍, മുഖ്യപ്രതി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍

നെന്മാറ: കുടുംബശ്രീ വായ്പ തട്ടിപ്പു കേസില്‍ പഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്സനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ രണ്ടാം പ്രതിയായ പേഴുംപാറയില്‍ റീന സുബ്രഹ്‌മണ്യനാണ് (38) മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. സംഭവത്തില്‍ മുഖ്യപ്രതി സി.പി.എം. മാട്ടുപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വി.അനില്‍കുമാര്‍, സുഹൃത്ത് ചേരുംകാട് കുമാര്‍ എന്നിവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Read also: വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്‍റെ ജഡം; പുറം ലോകമറിയുന്നത് മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട കാല്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് നാട്ടുകാര്‍ കണ്ടതോടെ

കനറാ ബാങ്ക് നെന്മാറ ശാഖയില്‍ നിന്നും അനുവദിച്ച കുടുംബശ്രീ വായ്പ പൂര്‍ണ്ണമായി നല്‍കാതെ ചെയര്‍പേഴ്സണ്‍ വഞ്ചിച്ചുവെന്ന് കാണിച്ച്‌ വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകള്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. വാഴകൃഷി നടത്തുന്നതിനായി 20 യൂണിറ്റുകള്‍ക്കായി 83 ലക്ഷം രൂപയാണ് വായ്പയായി നല്‍കിയിരുന്നത്. ഇതില്‍ 68 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

നാലാള്‍ ഉള്‍പ്പെട്ട 17 ഗ്രൂപ്പുകള്‍ക്ക് നാലു ലക്ഷം രൂപയും, അഞ്ചാളുകള്‍ ഉള്‍പ്പെട്ട മൂന്ന് ഗ്രൂപ്പുകള്‍ക്ക് അഞ്ചു ലക്ഷം രൂപയും വായ്പ അനുവദിച്ചിരുന്നു. അനുവദിച്ച വായ്പ തുകയില്‍ മുഴുവന്‍ തുകയും നല്‍കാതെ ഓരോ യൂണിറ്റിനും ഓരോ ലക്ഷം രൂപ നല്‍കുകയും, ബാക്കി മൂന്നു ലക്ഷം രൂപ വീതം ഇവര്‍ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. നെന്മാറ സി.ഐ. എ.ദീപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്.

പരാതിക്കാരായ കുടുംബശ്രീ അംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 12 കേസുകളാണു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുടുംബശ്രീ വായ്പ നല്‍കാനായി ഒരിക്കല്‍ സമര്‍പ്പിച്ച രേഖകള്‍ പരാതിക്കാര്‍ അറിയാതെ വീണ്ടും ഉപയോഗിച്ചാണു വായ്പ എടുത്തിരിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.