TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വി.എച്ച്.എസ്.ഇക്കാർക്ക് ക്ലാസെടുക്കാൻ പോക്സോ കേസ് പ്രതി.

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം (VHSE) കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ വെബിനാറിൽ ക്ലാസെടുത്തത് ഡോക്ടർ കെ ഗിരീഷ്.  ഇദ്ദേഹം രണ്ടു പോക്സോ കേസുകളിൽ  പ്രതിയാണ്. കുട്ടികളിലെ മാനസിക പിരിമുറുക്കം സംബന്ധിച്ച് ക്ലാസ്സ് കുട്ടികൾക്കെതിരായ അതിക്രമ കേസിൽ പ്രതിയായ ആളെ കൊണ്ട് നടത്തിയതോടെ വിഎച്ച്എസ്ഇ വെട്ടിലായി.  ലയൺസ് ക്ലബുമായി ചേർന്നായിരുന്നു വെബിനാർ.

സംസ്ഥാനത്തെ 389 വി.എച്ച്.എസ്.ഇ സ്കൂളുകളിലെ കരിയർ മാസ്റ്റർ മാർ വെബിനാറിൽ പങ്കെടുത്തു. ഇന്നലെ 5 മണി മുതൽ 6 മണി വരെയായിരുന്നു വെബിനാർ. കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക പിരിമുറക്കം എന്ന വിഷയത്തെ കുറിച്ചുള്ള വെബിനാറിൽ ഡോക്ടർ കെ ഗിരീഷ് പ്രഭാഷണം നടത്തിയ ശേഷമാണ് സംഭവം എല്ലാവരും അറിഞ്ഞത്.

ഗിരീഷിനെ എതിരായ കേസിനെക്കുറിച്ച്  അറിയില്ലായിരുന്നു എന്നാണ് വിഎച്ച്എസ്ഇ യുടെ വിശദീകരണം. എന്നാൽ ഇപ്രകാരം ഒരു വ്യക്തി പങ്കെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ  പൊതുവിദ്യാഭ്യാസ വകുപ്പ്  ഉത്തരവിട്ടു.പൊതു വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ  ഡോ.പി.പി.പ്രകാശിനാണ് അന്വേഷണ ചുമതല. മാത്രമല്ല റിസോഴ്സ് പേഴ്സണെ തിരഞ്ഞെടുക്കുന്നതിന്  വകുപ്പ് തലത്തിൽ മാർഗ്ഗ നിർദ്ദേശം തയ്യാറാക്കാനും തീരുമാനമായി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.