*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചു.


തിരുവല്ല : ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടിയ യോഗത്തിലാണ്  ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് എന്ന സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുവാനുള്ള കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം അങ്ങേയറ്റം അപലനീയമാണെന്ന് യോഗം വിലയിരുത്തി. പത്ര ദൃശ്യ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഈ നടപടി. മാധ്യമരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ പിന്തുടരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കുവാന്‍ ഇപ്പോഴും ചിലര്‍ക്ക് മടിയാണ്. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഓരോ നിമിഷവും വാര്‍ത്തകള്‍ അപ്ടേറ്റ്‌ ചെയ്യുമ്പോള്‍ ദിനപ്പത്രങ്ങള്‍ക്ക് 24 മണിക്കൂര്‍ ആവശ്യമാണ്‌. ടിവി ചാനലുകള്‍ക്കാകട്ടെ സാധാരണഗതിയില്‍ കുറഞ്ഞത്‌ 1 മണിക്കൂര്‍ എങ്കിലും കാലതാമസം  വരുന്നു. വാര്‍ത്തകള്‍ അതിവേഗം  ജനങ്ങളിലേക്ക് എത്തിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമങ്ങളെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിച്ചു തുടങ്ങിയതോടെയാണ് മുന്‍നിര പത്രങ്ങളും ടി.വി ചാനലുകളും ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നീങ്ങിത്തുടങ്ങിയത്. ഇതിനെ സംഘടിതമായി നേരിടമെന്ന് യോഗത്തില്‍ തീരുമാനിച്ചു.


പി.ആര്‍.ഡി അംഗീകാരം അര്‍ഹരായ ഏല്ലാവര്‍ക്കും നല്‍കണം. ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുവാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുവാനും തീരുമാനിച്ചു. വാര്‍ത്താ ചാനലുകള്‍ എന്നപേരില്‍ പി.ആര്‍.ഡി ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുമ്പിലുള്ള ഈ പട്ടിക പുനപരിശോധിക്കണം. അര്‍ഹരായ മുഴുവന്‍ ഓണ്‍ ലൈന്‍ ന്യുസ് പോര്‍ട്ടലുകള്‍ക്കും പി.ആര്‍.ഡി അംഗീകാരം നല്‍കുകയും അക്രഡിറ്റെഷന്‍ നല്‍കുകയും വേണം. ഇതിനുവേണ്ടി പുതിയ അപേക്ഷകള്‍ സ്വീകരിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ മാസത്തില്‍ സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടത്തുവാനും തീരുമാനിച്ചു.


തിരുവല്ല വ്യാപാര ഭവനില്‍ കൂടിയ യോഗത്തില്‍ ഭാരവാഹികളായി പ്രകാശ് ഇഞ്ചത്താനം, പത്തനംതിട്ട മീഡിയ (പ്രസിഡന്റ്), രവീന്ദ്രന്‍ബി.വി, കവര്‍ സ്റ്റോറി, കൊച്ചി (ജനറല്‍ സെക്രട്ടറി), തങ്കച്ചന്‍ പാലാ, കോട്ടയം മീഡിയ (ട്രഷറര്‍), വൈസ് പ്രസിഡന്റ്മാരായി സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌, അയര്‍ലന്റ് ), ജയചന്ദ്രന്‍ നായര്‍ കെ.വി(ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്, തിരുവനന്തപുരം), ജോയി പാസ്റ്റന്‍ (പുനലൂര്‍ ന്യൂസ്), സെക്രട്ടറിമാരായി ജോസ് എം.ജോര്‍ജ്ജ് (കേരള ന്യൂസ് ചാനല്‍ ഓസ്ട്രേലിയ), സമീര്‍ കല്ലായി (ഐ.ബി.സി ലൈവ്, മലപ്പുറം), ചാള്‍സ് ചാമത്തില്‍, (സി.മീഡിയ തിരുവല്ല) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജയന്‍ (കോന്നി വാര്‍ത്ത), ബേബിച്ചന്‍ (ആസ്ത്ര ന്യുസ്), ഡോ.സന്തോഷ്‌ പന്തളം (ലാന്‍വേ ന്യുസ്), രാകേഷ് ആര്‍.നായര്‍ (കമിംഗ് കേരള, തിരുവനന്തപുരം), ക്ലിന്റ് വി. നീണ്ടുര്‍ (ചാനല്‍ കേരള, കൊച്ചി), അജിന്‍ എസ്. (കൊച്ചി വാര്‍ത്ത), വര്‍ഗീസ്‌ വി.റ്റി (എല്‍സ ന്യുസ് മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.