ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

9 വയസുകാരി പ്രതിഷ്ട നടത്തിയ ശനിശ്വര ക്ഷേത്രം തകർക്കാനും, ഇല്ലാതാക്കാനും നിരീശ്വരവാദികളുടെ നീക്കം. Anti-socials move to demolish and destroy Saturn temple dedicated to 9-year-old Tantric.

9 വയസുകാരി  താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠ നടത്തിയ ശനിശ്വര ക്ഷേത്രം  തകർക്കാനും, ഇല്ലാതാക്കാനും നിരീശ്വരവാദികളായ സാമൂഹിക വിരുദ്ധരുടെ നീക്കം.

ക്ഷേത്ര ഉടമ അനിലന്‍ നമ്പൂതിരിക്കും ഭാര്യക്കും വധ ഭീഷണിയും തെറിയും.

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ആനത്തലവട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ വർഷങ്ങൾക്ക് മുൻപ് 9 വയസുള്ള പെൺകുട്ടി ആണ് തന്ത്രിക വിധി പ്രകാരം ഇവിടെ ശനിശ്വര  പ്രതിഷ്ഠ നടത്തിയത് ഇന്ത്യയിൽ തന്നെ അത്യപൂർവ്വമായ ശനി ക്ഷേത്രമാണ് ഇവിടെ.

പ്രതിഷ്ഠ നടത്തിയ അന്ന് മുതല്‍ സമീപവാസികളായ ഒരു കൂട്ടം നിരീശ്വരവാദികളായ സാമൂഹിക സാമൂഹ്യവിരുദ്ധർ ഇതിനെതിരെ രംഗത്തു വന്നിരുന്നു.  

ശനിശ്വര ക്ഷേത്രം നശിപ്പിക്കാനും,  ഇല്ലാതാക്കാനും വര്‍ഷങ്ങളായി ഇവര്‍ ശ്രമിക്കുന്നു.   

കഞ്ചാവ് -കള്ള് - മറ്റ് അനാശാസ്യ ദുർനടപടികളുടെ കൂത്തരങ്ങ് ആയിരുന്നു സമീപ പ്രദേശങ്ങൾ ഇവിടെ ഒരു ക്ഷേത്രം ഉയര്‍ന്നു വരുന്നത് ഇവരുടെ അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങു തടിയാകും എന്നുള്ളത് കൊണ്ടാണ് ഇവര്‍ എതിര്‍ത്തു രംഗത്ത് വന്നത്.

പോലീസ്‌ നടപടി എടുക്കാത്തതിനാല്‍ ഇപ്പോള്‍ ശനീശ്വര ക്ഷേത്രത്തിന്റെ വക പുരയിടത്തിലും ഊട്ടുപുരയിലും സാമൂഹ്യ വിരുദ്ധന്മാര്‍ അഴിഞ്ഞാടുകയാണ്.

മദ്യപാനവും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ക്ഷേത്രത്തിന്റെ ഉടമ കൂടിയായ അനിലന്‍ നമ്പൂതിരിയും ഭാര്യ സ്മിത അന്തര്‍ജ്ജനവും ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ആറ്റിങ്ങൽ മുൻസിഫ് കോടതിയിൽ നിന്ന് ക്ഷേത്രത്തില്‍ പൂജാ ആവശ്യങ്ങള്‍ക്ക് അല്ലാതെ എതിർ കക്ഷികൾ പ്രവേശിക്കുന്നത് വിലക്കി ഉത്തരവ്‌ പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാല്‍ ,കോടതി ഉത്തരവിനെ പോലും വെല്ലുവിളിച്ചുകൊണ്ട് ആളുകള്‍ ക്ഷേത്ര നിവേദ്യപുരയില്‍ കയറുകയും ഭിത്തി തകര്‍ക്കുകയും ചെയ്തു. നിരവധി വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും തകർത്തു.

ഇതേ തുടര്‍ന്ന് അനിലന്‍ നമ്പൂതിരി ക്ഷേത്രത്തില്‍ സി.സി.ടി.വി സ്ഥാപിക്കുകയും ഒരു കൂട്ടം ആളുകള്‍ ഇവര്‍ക്ക് എതിരെ അണി നിരന്നു എതിര്‍ക്കുകയും കേട്ടാലറക്കുന്ന ഭാഷയില്‍ അനിലന്‍ നമ്പൂതിരിയെയും ഭാര്യ സ്മിതയെയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവായി.

അനിലന്‍ നമ്പൂതിരിയും ഭാര്യ സ്മിതയും സാമൂഹിക വിരുദ്ധര്‍ കോടതി അലക്ഷ്യം നടത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ചിറയിൻകീഴ് പോലീസില്‍ പരാതി നല്‍കി എങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

തുടര്‍ന്ന് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ പോലീസ്‌ എസ്.ഐ വിചിത്രമായ മറുപടിയാണ് നല്‍കിയത്. സി.സി.ടി.വി ദൃശ്യം ഉണ്ടായിട്ടും അങ്ങനെ ഒരു സംഭവം ഉണ്ടായില്ല എന്നുള്ള വിചിത്ര മറുപടിയാണ് നല്‍കിയത്. 

സി.സി.ടി.വി ദൃശ്യം ഉണ്ടായിട്ടും അങ്ങനെ ഒരു സംഭവം ഉണ്ടായതായി പോലീസിനു കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ! ബഹുമാനപ്പെട്ട ഹൈക്കോടതിയെ വരെ അധിക്ഷേപിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി കേൾക്കാമെന്നിരിക്കവയാണ് പോലീസ് ഈ മറുപടി നൽകിയത്.

ഒരു സ്ത്രീയെ ഇത്രയധികം അസഭ്യം പറഞ്ഞിട്ടും വധ ഭീഷണി മുഴക്കിയിട്ടും അതിന്റെ തെളിവ്‌ നല്‍കിയിട്ടും പോലീസ്‌ നീതി കാട്ടിയില്ല എന്നുള്ളത് പ്രതിഷേധാര്‍ഹമാണ്.

ഇതില്‍ നിന്നും പോലീസിന്റെ മൌന സമ്മതത്തോടെയാണ് സാമൂഹിക വിരുദ്ധര്‍ ക്ഷേത്ര വളപ്പില്‍ കോടതി ഉത്തരവ്‌ ഉണ്ടായിട്ട് പോലും കടക്കുന്നത് എന്നുള്ളതാണ്.   

ഇനി ക്ഷേത്രത്തെക്കുറിച്ച് അല്പം കാര്യം 

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ആനത്തലവട്ടത്ത് സ്ഥിതി ചെയ്യുന്ന ശനീശ്വര ക്ഷേത്രത്തിന് സവിശേഷമായ ഒരു പ്രത്യേകതയുണ്ട്. 

അക്കാലത്ത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ താന്ത്രിക മേഖലയിലെ പെൺ സാന്നിദ്ധ്യം കൊല്ലം കടയ്ക്കൽ ചിതറ സ്വദേശി അനിലൻ നമ്പൂതിരി - സ്മിത ദമ്പതികളുടെ മകൾ നിരഞ്ജനയാണ്.ഇതേ കുറിച്ച് അനിലൻ നമ്പൂതിരി സംസാരിക്കുന്നു 

ഇന്ത്യയിൽ തന്നെ ശനീശ്വരൻ മാത്രമായി പ്രതിഷ്ഠയുള്ള അത്യപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. 

മറ്റു ശനി ക്ഷേത്രങ്ങളിൽ ഒന്നുങ്കിൽ ഉപദേവന്മാരോ, അല്ലെങ്കിൽ നവഗ്രഹങ്ങളിൽ ഒന്നു മാത്രമായോ ആകും ശനിയുടെ സ്ഥാനം. 

എന്നാൽ ചിറയിൻകീഴെ ശനീശ്വരൻ അങ്ങനെയല്ല. ഇവിടെ താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠ നടത്തിയത് 9 വയസ്സുള്ള ഒരു പെൺകുട്ടിയാണ്.

Anti-socials move to demolish and destroy Saturn temple dedicated to 9-year-old Tantric.

Temple owner Anilan Namboothiri and his wife have received death threats.

The temple is located at  Chirayinkeezhu Anathalavattam in Thiruvananthapuram district.Years ago, a 9-year-old girl performed a tantric ritual to worship Saturn here. This is the third Saturn temple in India.

Ever since the dedication, a group of atheist anti-socials have come out against it.They have been trying for years to destroy and destroy the Saturn Temple.

Cannabis, toddy and other unscrupulous practices were the order of the day.As the police did not take any action, anti-social elements are now dismantling the backyard and Oottupura of the Saneeswara temple.Anilan Namboodiri and his wife Smitha Antharjan, who are also the owners of the temple, have filed a complaint in the esteemed Kerala High Court seeking an injunction restraining them from entering the temple from the Attingal Munsiff Court except for pooja purposes.

However, people stormed the temple premises and smashed the wall, defying even a court order. Many trees and medicinal plants were destroyed.

Following this, C.C.T.V was installed at the Anilan Namboothiri temple and a group of people lined up against them and used to insult Anilan Namboothiri and his wife Smitha in loud language. Anilan Namboothiri and his wife Smitha lodged a complaint with the Chirayinkeezhu police along with C.C.T.V footage of anti-social court negligence but no action was taken.

Subsequently, when a request was made under the Right to Information Act, the police-SI gave a strange reply. The. strange answer was that despite the C.C.T .V footage, no such incident had taken place.Despite the C.C.T .V footage, the police could not find such an incident! The police responded by saying that the insult to the esteemed High Court could be clearly heard from the C.C.T.V footage.

It is objectionable that the police did not do justice to a woman who uttered so much obscenity and made death threats and provided evidence of it. This means that anti-socials enter the temple premises with the tacit consent of the police, despite a court order.

Now a little about the temple

Saneeswara Temple is located in Ananthalawattam under Chirayinkeezhu in Thiruvananthapuram district.The Shaneeswara Temple has a special significance.

Anilan Namboothiri and Smitha's daughter Niranjana, a native of Chithara, Kadakkal, Kollam, are the female presence in the field of technology that caught the attention of the media at that time. Anilan Namboothiri talks about the same.

It is one of the few temples in India dedicated to Lord Saneeswaran.Saturn is one of the other temples of Saturn or one of the Navagrahas.But Saneeswaran under Chirayinkeezhu is not like that. Here a 9-year-old girl was consecrated according to Thantric ruleses.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.