ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അപൂർവ്വ ഇനത്തിൽ പെട്ട വാഴ കൃഷിയിലൂടെ അഞ്ചൽ അരീപ്പാച്ചി പുളിമൂട്ടിൽ വീട്ടിൽ ജോജോമാമന്‍ ശ്രദ്ധേയനാകുന്നു.....


അപൂർവ്വ ഇനത്തിൽ പെട്ട വാഴ കൃഷിയിലൂടെ അഞ്ചൽ അരീപ്പാച്ചി പുളിമൂട്ടിൽ വീട്ടിൽ ജോജോമാമന്‍ ശ്രദ്ധേയനാകുന്നു.....
അഫ്രിക്കല്‍ സ്വദേശിയായ പൊപ്പിലു ഇനത്തില്‍പെട്ട വാഴയാണ് ജോജോമാമന്റെ കൃഷിയിടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്.
ഈ വാഴ കുലച്ചത് കാണാൻ നിത്യവും ദൂരെ നിന്ന് പോലും നിരവധി ആളുകളാണ് ജോജോ മാമന്റെ കൃഷിയിടം സന്ദര്‍ശിക്കുന്നത്.
പ്രദേശത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രത്യേകതരം വാഴ കാലയാണ് വാഴയിൽ നിന്നും ലഭിച്ചത്. ഈ  വാഴക്കുലകള്‍ കാണുവാന്‍ പ്രദേശവാസികളുടെ തിരക്കാണ് ജോജോ മാമന്റെ വീട്ടിൽ ഇപ്പോൾ.
എത്തക്കക്ക് ഏകദേശം പകരം വെക്കാവുന്ന കുലയാണ് പൊപ്പിലു.... ഉണക്കി പൊടിച്ചാല്‍ എത്തക്കയെക്കാള്‍ പൊടി കൂടുതല്‍ ലഭിക്കുന്ന ഇനം എന്നൊരു ഗുണം കൂടി ഇതിന് ഉണ്ട്.  
പൊപ്പിലു കായ്‌ ഉണക്കി പൊടിച്ചു കുട്ടികള്‍ക്ക് കുറുക്കി കൊടുക്കാനും,ഉപ്പേരി ഉണ്ടാക്കാനും പറ്റിയതാണ് എന്നാല്‍ പഴത്തിന് എത്തക്കയുടെ അത്ര മധുരം ഇല്ലെന്നു വിദഗ്ധര്‍ പറയുന്നു.

കോട്ടുക്കൽ കൃഷി ഫാമിൽ നിന്നും വാങ്ങിയ ടിഷ്യു കള്‍ച്ചര്‍ വാഴവിത്ത് വളർന്ന വാഴകളില്‍ നിന്നാണ് അപൂർവ്വ ഇനം വാഴ കുലകള്‍ ലഭിച്ചത്.

മികച്ച കര്‍ഷകന്‍ ആയ ജോജോ മാമന്റെ കൃഷിയിടത്തില്‍ പൊപ്പിലു. കദളി,റോബസ്റ്റ തുടങ്ങി പലയിനം വാഴകളും  കൂടാതെ പപ്പായ,ചതുരപ്പുളി അഥവാ സ്റ്റാര്‍ ഫ്രൂട്ട്, കൈത,പറങ്കിമാവ് തുടങ്ങിയവയും വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കൂടുതല്‍ ആളുകള്‍ ഉള്ള സ്ഥലത്ത് പരമാവധി കൃഷി ചെയ്തു സ്വയം പര്യാപ്തത നേടണമെന്ന് ജോജോ മാമന്‍ പറഞ്ഞു.
വിദേശത്ത് ജോലി ആയിരുന്ന ജോജോ മാമന്‍ നാട്ടിലെത്തിയ ശേഷമാണ് കൃഷി തുടങ്ങിയത് കൂടാതെ  അഞ്ചലില്‍ ഇന്‍വര്‍ട്ടര്‍ വില്‍പ്പന ഷോപ്പും ജോജോ മാമന്‍ നടത്തുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.