കൊല്ലം അഞ്ചലിൽ പതിനെഴുകാരി ആശുപത്രിയിൽ പ്രസവിച്ചു.
കടുത്ത വയറു വേദനയെ തുടർന്ന് പെൺക്കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൂർണ ഗർഭിണിയെന്ന് അറിയുന്നത്. സംഭവത്തിൽ വിവാഹിതനായ 25 കാരനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു
അഞ്ചൽ തടിക്കാട് മതുരപ്പ റാഫി മൻസിലിൽ 25 വയസുള്ള റാഫിയാണ് പോലീസ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടയിൽ ഇയാൾ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.
പെണ്‍കുട്ടി ഗര്‍ഭിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞില്ലായിരുന്നു. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ബന്ധുക്കൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്തോടെയാണ് പെൺകുട്ടി ഗർഭിണിയാണന്ന് അറിയുന്നത്.
പോക്സോ വകുപ്പുകൾ പ്രകാരം കേസ് എടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ