*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ആറ് സമാന്തര പാതകളുടെ ഉദ്ഘാടനം

പുനലൂര്‍: പുനലൂര്‍ നഗരസഭയെ ബന്ധിപ്പിക്കുന്ന ആറ് സമാന്തര റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. തുടര്‍ന്ന് മന്ത്രി കെ.രാജു റോഡ് സമര്‍പ്പണം അനാച്ഛാദനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ കെ.എ.ലത്തീഫ്, ഉപാദ്ധ്യക്ഷ സബീന സുധീര്‍, കൗണ്‍സിലര്‍മാരായ വി.ഓമനക്കുട്ടന്‍, കെ.രാജശേഖരന്‍, സുശീല രാധാകൃഷ്ണന്‍,സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, കെ.ധര്‍മ്മരാജന്‍, കെ.കെ.സുരേന്ദ്രന്‍, പി.ബാനര്‍ജി തുടങ്ങിയവര്‍ സംസാരിച്ചു. 

പരിപാടിയുടെ മുന്നോടിയായി നവീകരിച്ച റോഡ് തുടങ്ങുന്ന പുനലൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ എത്തിയ മന്ത്രി കെ.രാജു ജനപ്രതിനിധികള്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ഒപ്പം മാര്‍ക്കറ്റ്, ചൗക്ക റോഡു വഴി സമര്‍പ്പണ യാത്രയായിട്ടാണ് ചെമ്മന്തൂരിലെ സമ്മേളന വേദിയില്‍ എത്തിയത്.ഇതിന്റെ ഭാഗമായി ആയൂര്‍-അഞ്ചല്‍- പുനലൂര്‍ റോഡ് പുനരുദ്ധരിക്കാന്‍ 81കോടി രൂപ അനുവദിച്ചു. ഇത് കൂടാതെ 223 കോടി രൂപ ചെലവഴിച്ച്‌ പുനലൂര്‍-പത്തനാപുരം-കോന്നി റോഡിന്‍െറ വീതി വര്‍ദ്ധപ്പിച്ച്‌ നവീകരിക്കുന്നതിന്‍െറ പണികളും ആരംഭിച്ചെന്നും മന്ത്രി തുടര്‍ന്ന് വ്യക്തമാക്കി.

പുനലൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ റോഡുകളും പുനരുദ്ധരിക്കാന്‍ കോടിക്കണക്കിന് രൂപ അനുവദിച്ച്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സ്ഥലം എം.എല്‍.എയായ മന്ത്രി കെ.രാജു അദ്ധ്യക്ഷ പ്രസംഗത്തില്‍ അനുമോദിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.