*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴ പോത്തിനെ മോഷ്ടിച്ച കുട്ടികളളന്മാര്‍ക്ക് ഉടമ ക്ഷമ നല്‍കിയതിനാല്‍ പോലീസ് വിട്ടയച്ചു.


കൊല്ലം കുളത്തൂപ്പുഴയില്‍ പോത്തിനെ മോഷ്ടിച്ച കുട്ടികളളന്മാര്‍ക്ക് ഉടമ ക്ഷമ നല്‍കിയതിനാല്‍ പോലീസ് വിട്ടയച്ചു. മൊറ വിഭാഗത്തില്‍പ്പെട്ട മുന്തിയയിനം പോത്തിനെ മോഷ്ടിച്ച കുട്ടികളളന്മാരോട് പോത്തുടമ ക്ഷമിച്ചതോടെ പോലീസ് കേസെടുക്കാതെ വിട്ടയച്ചു.

പോത്തു വ്യാപാരം നടത്തുന്ന ഭാരതീപുരം ശ്രീയില്‍ ബി.രാജീവിന്‍റെ പോത്തുകളിലൊന്നിനെയാണ് പ്രദേശത്തെ താമസക്കാരായ കുട്ടിമോഷ്ടാക്കള്‍ കടത്തി കൊണ്ട് പോയത്. ഓയില്‍ഫാം എണ്ണപ്പന തോട്ടത്തില്‍ തീറ്റ തേടാനായി അഴിച്ചു വിട്ട പോത്തുകളിലൊന്നു തിരികെ വരാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ ചന്ദനക്കാവിലെ ആള്‍ താമസമില്ലാത്ത വീടിന്‍റെ അടുക്കളയുടെ ചായ്പ്പില്‍ ഒളിപ്പിച്ചു കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളായ ഏതാനും യുവാക്കള്‍ പോത്തിനെ കടത്തി കൊണ്ട് വന്നു ഇവിടെ ഒളിപ്പിച്ചു കെട്ടി വില്‍പ്പനക്കായി ആളിനെ തേടുന്നതിനിടയില്‍ എത്തിയയാള്‍ പോത്തിനെ തിരിച്ചറിഞ്ഞ് രാജീവിനെ അറിയിച്ചതോടെയാണ് കളളി വെളിച്ചത്തായത്. 

ഇതിനിടയില്‍ പോത്തിനുളള തീറ്റയും കുട്ടിമോഷ്ടാക്കള്‍ടെ കരുതി വരുന്നതു കണ്ട നാട്ടുകാര്‍ക്കും സംശയം തോന്നി പോലീസിനെ അറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങിയെങ്കിലും സ്ഥലത്തെത്തിയ വ്യാപാരി കുട്ടിമോഷ്ടാക്കളുടെ പ്രായവും ബന്ധുക്കളുടെ അപേക്ഷയും മാനിച്ചു തുടര്‍ നടപടി ഒഴിവാക്കണമെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചതോടെ പരാതിക്കാരില്ലാത്തതിനാല്‍ പോലീസ് നടപടികള്‍ അവസാനിപ്പിച്ചു മടങ്ങി. 

സംഭവം അറിഞ്ഞ് ഒട്ടേറെ നാട്ടുകാരാണ് ഹരിയാനയില്‍ നിന്നും എത്തിച്ച പോത്തിനെ കാണാനെത്തിയത്. ഇതോടെ പോത്തു കര്‍ഷകനായ രാജീവ് വാഹനം ഏര്‍പ്പെടുത്തി പോത്തിനെ തിരികെ കൊണ്ടു പോകുകയായിരുന്നു. 

ആര്‍.പി.എല്‍.എസ്റ്റേറ്റിലും എണ്ണപ്പന തോട്ടങ്ങളില്‍ നിന്നും ഒട്ടേറെ വളര്‍ത്തു മൃഗങ്ങളെയാണ് ദിനവും കാണാതാകുന്നത്. അഴിച്ചു വിട്ടാല്‍ തിരികെവരാന്‍ മാസങ്ങള്‍ എടുക്കുമെന്നതിനാല്‍ കന്നുകാലികളെ കാണാതാകുന്നത് ഉടമ അറിയുന്നത് ഏറെ വൈകിയാവും അതിനാല്‍ തന്നെ പലതും നടപടികളില്ലാതെ പരാതികളില്‍ മാത്രം ഒതുങ്ങുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ന്യൂസ്‌ ബ്യുറോ കുളത്തൂപ്പുഴ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.