ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരില്‍ പോലീസിന് ഐ.സി.ഐ.സി.ഐ ബാങ്കിലെ സെയിൽസ് മാനേജർ വക പുഴുത്ത തെറി ICICI Bank sales manager assaulted by police in Punalur

പുനലൂരില്‍ പോലീസിന് ഐ.സി.ഐ.സി.ഐ ബാങ്കിലെ സെയിൽസ് മാനേജർ വക പുഴുത്ത തെറിയും കയ്യേറ്റവും.
പോലീസ് ഉദ്യോഗസ്ഥരെ  കയ്യേറ്റം ചെയ്ത ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജർ പുനലൂർ പോലീസിന്റെ പിടിയിലായി.പുനലൂർ പിറവന്തൂർ ചേകം  ശ്യാം നിവാസിൽ  ശശിധരൻ മകൻ 33 വയസുള്ള ശ്യാംചന്ദ് ആണ് പിടിയിലായത്.

ഇയാൾ പെരിന്തൽമണ്ണ ഐ.സി.ഐ.സി.ഐ ബാങ്കിലെ സെയിൽസ് മാനേജർ ആയി ജോലി നോക്കി വരികയാണ്. 

ഇന്നലെ വൈകുന്നേരം പുനലൂർ വച്ചു മദ്യപിച്ചു വാഹനം ഓടിച്ചതിന് പോലീസിന്റെ പിടിയിൽ ആയിരുന്നു. ഇയാളുടെ മെഡിക്കൽ പരിശോധന നടത്തുന്നതിനായി പുനലൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്നപ്പോഴായിരുന്നു ഇയാളുടെ പരാക്രമം. 

ആശുപത്രിയിൽ വച്ചു ഇയാൾ പോലീസ് ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരെയും തെറിയഭിഷേകം നടത്തുകയും ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച ഇയാൾ വനിതാ പോലീസ് ഉൾപ്പെടെ ഉള്ള ഉദ്യോഗസ്ഥർരെ കേട്ടാൽ അറക്കുന്ന തരത്തിലുള്ള അസഭ്യങ്ങൾ വിളിച്ചു പറയുകയും സ്റ്റേഷനിലെ ലോക്കപ്പിൽ മൂത്രം ഒഴിക്കുകയും  ചെയ്തിരുന്നു.

തുടർന്ന് പോലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും കേസ് എടുത്തു. പുനലൂർ എസ്.ഐ മിഥുൻ, കിരൺ, മനോജ്‌, എ.എസ്.ഐ ശ്രീലാൽ,സി.പി.ഓ അജാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

പരീക്ഷണ അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് ന്യൂസ്‌ ടെലിക്കാസ്റ്റ്‌ ചെയ്യുന്നു അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു 

ICICI Bank sales manager assaulted by police in Punalur.

Punalur police have arrested ICICI Bank manager Shyam Chand, 33, son of Sasidharan, of Chekam Shyam Nivas, Piravanoor, Punalur.

He is currently working as a Sales Manager at Perinthalmanna ICICI Bank.He was arrested by the police for driving under the influence of alcohol in Punalur yesterday evening.He was brought to Punalur Taluk Hospital for a medical examination.

At the hospital, he allegedly assaulted police officers and hospital staff and assaulted police officers who prevented it. He then rushed to the station, shouted obscenities at officers, including women police, and urinated on the station's lockup.

The case was then taken up for assaulting police, obstruction of duty and indecent exposure. Punalur SI Mithun, Kiran, Manoj, ASI Srilal and CPO Ajaz arrested the accused.The accused was produced before the court and the court remanded the accused.

 

 


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.